Murder: കാമുകന്റെ മകനെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ കാമുകി അറസ്റ്റിൽ
Crime News: ദിവ്യാൻഷിന്റെ പിതാവ് ജിതേന്ദ്രയുമായി പ്രതിയായ പൂജ പ്രണയത്തിലായിരുന്നു. 2019 മുതൽ ഇരുവരും ഒരുമിച്ച് താമസിക്കാനും തുടങ്ങിയിരുന്നു.
ന്യൂഡൽഹി: വെസ്റ്റ് ഡൽഹിയിൽ കാമുകന്റെ മകനെ കൊലപ്പെടുത്തിയ കേസിൽ കാമുകി അറസ്റ്റിൽ. കാമുകന്റെ മകനായ ദിവ്യാൻഷിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പൂജ കുമാരി അറസ്റ്റിലായത്. ഇവർക്ക് വിവാഹം കഴിക്കാൻ മകൻ തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം.
Also Read: വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവതികളോട് അപമര്യാദയായി പെരുമാറി; 2 പോലീസുകാർ കസ്റ്റഡിയിൽ
ദിവ്യാൻഷിന്റെ പിതാവ് ജിതേന്ദ്രയുമായി പ്രതിയായ പൂജ പ്രണയത്തിലായിരുന്നു. 2019 മുതൽ ഇരുവരും ഒരുമിച്ച് താമസിക്കാനും തുടങ്ങിയിരുന്നു. എന്നാൽ മൂന്നു വർഷത്തിനു ശേഷം ജിതേന്ദ്ര ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങിപ്പോയി. ഇതാണ് പൂജയെ ചൊടിപ്പിച്ചതും കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതെന്നുമാണ് പോലീസ് പറയുന്നത്. ഈ മാസം പത്തം തീയതി ജിതേന്ദ്രയുടെ ഇന്തർപുരിയിലെ വീടിന്റെ വിലാസം അയച്ചുതരാൻ ഒരു പൊതുസുഹൃത്തിനോട് പൂജ ആവശ്യപ്പെടുകയും തുടർന്ന പൂജ ജിതേന്ദ്രയുടെ വീട്ടിൽ എത്തിയപ്പോൾ അയാളുടെ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു.
Also Read: കൊയിലാണ്ടിയിൽ എക്സൈസുകാരെയും പോലീസുകാരെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
ഉടൻ പതിയെ വീട്ടിനകത്ത് കയറിയ പൂജ ജിതേന്ദ്രയുടെ മകൻ കിടപ്പുമുറിയിൽ ഉറങ്ങി കിടക്കുന്നത് കണ്ടു. ആ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഈ തക്കം നോക്കി പൂജ ദിവ്യാൻഷിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും തുടർന്ന് കിടക്കയുടെ ബോക്സിലെ വസ്ത്രങ്ങളെല്ലാം മാറ്റി അതിൽ മൃതദേഹം ഒളിപ്പിച്ച ശേഷം അവിടെനിന്നു കടന്നുകളയുകയും ചെയ്തു. എങ്കിലും സിസിടിവിയുടെ സഹായത്തോടെ യുവതിയെ തിരിച്ചറിഞ്ഞ പോലീസ് പൂജയെ അന്വേഷിച്ച് അവരുടെ വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കൾക്കൊപ്പമല്ല ഇവർ താമസമെന്ന് മനസിലാകുന്നത്.
Also Read: Samasaptak Rajyoga: സമസപ്തക് രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി!
തുടർന്ന് പൂജയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ച പോലീസ് ഇന്തർപുരിയിലും സമീപ പ്രദേശങ്ങളിലുമുള്ള മുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്തിൽ നിന്നും ഇവർ സമീപത്തു തന്നെയുണ്ടെന്നും എന്നാൽ ഒളിത്താവളങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും കണ്ടെത്തുകയും. തുടർന്ന് മൂന്നു ദിവസത്തിനു ശേഷം പൂജയെ പിടികൂടുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...