Crime News: കൊയിലാണ്ടിയിൽ എക്സൈസുകാരെയും പോലീസുകാരെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

Crime News: കൊയിലാണ്ടി നഗരത്തിലെ ഒരു കടയിൽ മദ്യവും മയക്കുമരുന്നും ഉപയോ​ഗിക്കുന്നുവെന്ന ര​ഹസ്യ വിവരത്തെ തുടർന്ന്  പോലീസും എക്സൈസും പരിശോധനക്ക് എത്തുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 16, 2023, 06:55 AM IST
  • കൊയിലാണ്ടിയിൽ എക്സൈസുകാരെയും പോലീസുകാരെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
  • ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു
  • പരിക്കേറ്റ ഉദ്യോ​ഗസ്ഥരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Crime News: കൊയിലാണ്ടിയിൽ എക്സൈസുകാരെയും പോലീസുകാരെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

കോഴിക്കോട്: എക്സൈസുകാരെയും പോലീസുകാരെയും ആക്രമിച്ച സംഭവത്തിൽ കൊയിലാണ്ടിയിൽ മൂന്നുപേർ അറസ്റ്റിലായതായി റിപ്പോർട്ട്. ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സുമേഷ്, മുർഷിദ്, യാസർ എന്നിവരാണ് പിടിയിലായത്.

Also Read: കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരനും ഭാര്യയും മരിച്ച നിലയിൽ

സംഭവം നടന്നത് രാത്രിയായിരുന്നു. കൊയിലാണ്ടി നഗരത്തിലെ ഒരു കടയിൽ മദ്യവും മയക്കുമരുന്നും ഉപയോ​ഗിക്കുന്നുവെന്ന ര​ഹസ്യ വിവരത്തെ തുടർന്ന്  പോലീസും എക്സൈസും പരിശോധനക്ക് എത്തുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ എപി ദീപേഷ്, മറ്റു ഓഫീസർമാരായ സജീവൻ, എകെ രതീശൻ എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്.

Also Read: Lucky Zodiac Signs: ഈ രാശികൾക്ക് വരുന്ന 15 ദിവസം അടിപൊളി, ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ!

പരിക്കേറ്റ ഉദ്യോ​ഗസ്ഥരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പൊലീസുകാർക്ക് പരിക്കില്ല. പിടിയിലായ സുമേഷ്, മുർഷിദ്, യാസർ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി മെഡിക്കൽ പരിശോധന നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News