കൊല്ലം: റാങ്ക് പട്ടിക ഉൾപ്പടെ മുഴുവൻ വ്യാജരേഖകളുമായി ജോലിക്കെത്തിയ യുവതി അറസ്റ്റിൽ. കൊല്ലം വാളത്തുംഗല്‍ ഐശ്വര്യയില്‍ ആര്‍.രാഖിയാണ് പിടിയിലായത്. പി.എസ്.സി. റാങ്ക് പട്ടിക, അഡ്വൈസ മെമ്മോ തുടങ്ങിയ രേഖകൾ വ്യാജമായി നിർമ്മിച്ചാണ് ഇവർ ജോലിക്ക് ജോയിൻ ചെയ്യാൻ എത്തിയത്. രേഖകള്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

റവന്യൂവകുപ്പിൽ എൽഡി ക്ലർക്കായി നിയമനം ലഭിച്ചെന്ന് കാണിച്ചാണ് ഇവർ കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ എത്തിയത്. എന്നാൽ ഉത്തരവിലെ ഒപ്പിൽ റവന്യൂ ഓഫീസര്‍ എന്ന പേര് കണ്ടതോടെയാണ് തഹസിൽദാർക്ക് സംശയം തോന്നിയത്. സാധാരണ ഉത്തരവിൽ ഒപ്പിടേണ്ടത് കളക്ടറാണ്. എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയില്‍ 22-ാം റാങ്ക് ലഭിച്ചെന്നാണ് രാഖി പറഞ്ഞത്.  ഇതേ പട്ടികയിലെ 35-ാം റാങ്കുകാരൻ കരുനാഗപ്പള്ളി താലൂക്കിൽ ജോലിക്ക് പ്രവേശിച്ചിരുന്നു.


ALSO READ: കാർ മറ്റൊരു വാഹനവുമായി മത്സരയോട്ടം; വാഹനാപകടത്തിൽ വൃദ്ധയ്ക്ക് ദാരുണാന്ത്യം


തർക്കമായതിനെ തുടർന്ന് രാഖിയോട് തഹസില്‍ദാര്‍ ജില്ലാ പി.എസ്.സി. ഓഫീസിനെ സമീപിക്കാന്‍ നിര്‍ദേശിച്ചു. ഇതേ തുടർന്ന് പി.എസ്.സി. ഓഫീസില്‍ കുംടുംബ സമേതം എത്തുകയും  പരിശോധനയില്‍ ഉത്തരവ് വ്യാജമാണെന്ന് വ്യക്തമാവുകയും ചെയ്തു. സംഭവം ഗുരുതരമാണെന്ന് കണ്ടതോടെ പി.എസ്.സി. ഉദ്യോഗസ്ഥര്‍ രാഖിയെയും കൂടെയെത്തിയ ബന്ധുക്കളെയും തടഞ്ഞുവെച്ചു. ഇവരെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.


ചോദ്യം ചെയ്യലിൽ ഒന്‍പതുമാസംമുമ്പ് അഡൈ്വസ് മെമ്മോ താൻ തന്നെ വ്യാജമായി നിര്‍മിച്ച് സ്വന്തം വിലാസത്തിലേക്ക് അയയ്ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈ രേഖകള്‍ പരിശോധിച്ച പോലീസ് പി.എസ്.സി. ഓഫീസില്‍വെച്ച് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചില്ല. പിന്നീട്  മൊബൈല്‍ ഫോണിന്റെ സഹായത്തോടെ എല്ലാ രേഖകളും വ്യാജമായി നിര്‍മിച്ചതാണെന്ന് പ്രതി സമ്മതിച്ചു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത മറ്റ് ബന്ധുക്കള്‍ക്ക് വ്യാജരേഖ ചമച്ചതില്‍ പങ്കില്ലെന്നാണ് പോലീസ് പറയുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ