റാഞ്ചി:  മരുമകളുടെ തിരിച്ചു വരവിനായി നാവ് അറുത്തുമാറ്റി ദൈവത്തിന് സമർപ്പിച്ച  സ്ത്രീ ആശുപത്രിയിൽ.  ഞായറാഴ്ച വൈകുന്നേരം ജാർഖണ്ഡിലെ സെരെയ്ക്കേല-ഖർസവാൻ ജില്ലയിലെ ആർ‌ഐ‌ടി പോലീസ് സ്റ്റേഷന് കീഴിലുള്ള എൻ‌ഐ‌ടി കാമ്പസിലാണ് കാണാതായ മരുമകളെ തിരികെ കൊണ്ടുവരാൻ ലക്ഷ്മി നിരാല എന്ന സ്ത്രീ നാവ് മുറിച്ച് ദൈവത്തിന് സമർപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരിക്കേറ്റ നിലയിൽ  കണ്ടെത്തിയ ലക്ഷ്മി  ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചുവെങ്കിലും ബന്ധുക്കളും നാട്ടുകാരും ചേർന്ന് അനുനയിപ്പിച്ച് ജംഷേദ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും  അധികൃതർ അറിയിച്ചു.  


Also read: ഐസിഐസിഐ ബാങ്കിൽ വൻ നിക്ഷേപം നടത്തി ചൈന..! 


ലക്ഷ്മി നിരാല തന്റെ കാണാതായ മരുമകൾ തിരിച്ചെത്തുന്നതിനായി ശിവനെ ആരാധിച്ചതിന് ശേഷം വീട്ടിൽ വച്ച് ബ്ലേഡ് ഉപയോഗിച്ച് നാവ് മുറിച്ച് ഭഗവാന് സമർപ്പിക്കുകയായിരുന്നുവെന്ന് അവരുടെ ഭർത്താവ് പോലീസിനോട് പറഞ്ഞു.  ആഗസ്റ്റ്  14 മുതലാണ്  ലക്ഷ്മിയുടെ മരുമകളായ ജ്യോതിയെ കുട്ടിയ്ക്കൊപ്പം കാണാതായത്.


Also read: നിർമ്മല സീതാരാമന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി


കാണാതായ ഇവരെ പലയിടങ്ങളിലും അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല.  പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.  ഇതിനിടെ നാവ് മുറിച്ച് ഭഗവാന് സമർപ്പിച്ചാൽ പ്രാർത്ഥന നടത്തിയാൽ മരുമകൾ തിരികെ വരുമെന്ന് ചിലർ ലക്ഷമിയോട് പറഞ്ഞു.  ഇതനുസരിച്ചാണ് വീട്ടുജോലി ചെയ്ത് ജീവിക്കുന്ന ലക്ഷ്മി ബ്ലേഡ് കൊണ്ട് നാവ് അറുത്തുമാറ്റി പ്രാർത്ഥന നടത്തിയതെന്നാണ് അവരുടെ ഭർത്താവ് നന്ദുലാൽ പറഞ്ഞത്.