Crime News: കിളിമാനൂരിൽ വയോധികയെ റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
Murder: വീടിന് സമീപത്തു നിന്നും 500 മീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് വയോധികയെ മരിച്ച നിലയിൽ കാണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. മൃതദ്ദേഹം കിടന്ന പുരയിടത്തിന് സമീപം വയോധികയുടെ പുരയിടമാണ്.
തിരുവനന്തപുരം: വയോധികയെ റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പോളച്ചിറ സ്വദേശിനി സുമതിയെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. റിട്ടേർഡ് അധ്യാപിക ആണ്. സംഭവം ഇന്നലെ വൈകുന്നേരം കിളിമാനൂരിൽ.
Also Read: ടിവി ചാനൽ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ
വീടിന് സമീപത്തു നിന്നും 500 മീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് വയോധികയെ മരിച്ച നിലയിൽ കാണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. മൃതദ്ദേഹം കിടന്ന പുരയിടത്തിന് സമീപം വയോധികയുടെ പുരയിടമാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഒരേക്കറോളം വരുന്ന റബ്ബർ തോട്ടത്തിൽ അടി കാട് പൂർണമായും കത്തിയ നിലയിലായിരുന്നു. ഉച്ചക്ക് 2:30 മണിയോടെ റബ്ബർ തോട്ടത്തിൽ തീ പടരുന്നത് കണ്ട സമീപവാസികൾ തീ കെടുത്തിയിരുന്നു.
Also Read: മഹാദേവന്റെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് മാറിമറിയും, ലഭിക്കും വൻ പുരോഗതി!
ഇന്നലെ വൈകുന്നേരം 5:30 ഓടെ വയോധികയുടെ വീട്ടിൽ പൊങ്കാല പ്രസാദം നൽകാൻ സമീപവാസിയെത്തിയിരുന്നു. ഒരുപാട് തവണ വിളിച്ചിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കത്തി കരിഞ്ഞ നിലയിൽ റബ്ബർ തോട്ടത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് തീ കെടുത്താൻ എത്തിയവർ മൃതദ്ദേഹം കിടന്നത് ശ്രദ്ധിച്ചില്ല. ഇതിനിടയിൽ രാവിലെ വയോധിക പുരയിടത്തിൽ നിൽക്കുന്നത് കണ്ടിരുന്നതായി സമീപവാസികൾ പോലീസിനെ അറിയിച്ചു. സംഭവം അറിഞ്ഞെത്തിയ കിളിമാനൂർ പോലീസ് മൃതദേഹം കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.