Crime News | അയൽക്കാരിയുടെ ഇരട്ടപ്പേര് നായയ്ക്ക്; ഗുജറാത്തില്‍ സ്ത്രീയെ തീകൊളുത്തി
നീതാബെന്‍ സര്‍വൈയ എന്ന 35ക്കാരിക്ക് നേരെ തിങ്കളാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്.
ഗാന്ധിനഗര്‍: ഗുജറാത്തിലെ (Gujarat) ഭാവ്നഗറിൽ വളർത്തുനായയ്ക്ക് (Pet Dog) പേരിട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ വീട്ടമ്മയെ (Housewife) അയൽവാസികൾ (Neighbours) മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. നീതാബെന്‍ സര്‍വൈയ എന്ന 35ക്കാരിക്ക് നേരെ തിങ്കളാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ (Burns) ഇവരെ ഭാവ്‌നഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നീതാബെന്‍ തന്റെ നായയ്ക്ക് "സോനു" എന്ന് പേരിട്ടു. എന്നാൽ ഇവരുടെ അയൽവാസിയായ സുരാഭായ് ഭർവാഡിന്റെ ഭാര്യയുടെ ഇരട്ടപ്പേരും 'സോനു' എന്നാണ്. ഇതിൽ പ്രകോപിതനായ സുരാഭായിയും മറ്റ് അഞ്ച് പേരും നീതാബെന്നിന്റെ തിങ്കളാഴ്ച വൈകിട്ട് അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു.
Also Read: കോഴിക്കോട് യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
സംഭവം അരങ്ങേറിയ സമയത്ത് നീതാബെന്നിന്റെ ഭർത്താവും രണ്ട് കുട്ടികളും പുറത്തുപോയിരിക്കുകയായിരുന്നു. ഇളയമകൻ മാത്രമായിരുന്നു ഇവരുടെയൊപ്പം വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ കടന്ന സുരാഭായിയും സംഘവും നായ്ക്കുട്ടിക്ക് സോനു എന്നു പേരിട്ടതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാൽ സുരാഭായി തന്നെ ചീത്തവിളിച്ചെന്നും താന്‍ വരെ അവഗണിക്കുകയാണ് ചെയ്തതെന്നും നീതാബെന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.
തുടര്‍ന്ന് അടുക്കളയിലേക്ക് പോയ നീതാബെന്നിനെ സാരാഭായിയോടൊപ്പമുള്ള മൂന്നുപേര്‍ പിന്തുടര്‍ന്നു. ശേഷം അവരില്‍ ഒരാള്‍ കന്നാസില്‍നിന്ന് മണ്ണെണ്ണ തന്റെ ദേഹത്തേക്ക് ഒഴിക്കുകയും തീപ്പെട്ടി ഉരച്ചിടുകയുമായിരുന്നെന്നും നീതാബെന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
Also Read: ചെടി പിഴുത് മാറ്റിയതിനെ തുടർന്ന് അയൽവാസി 12 വയസ്സുകാരിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി
ദേഹത്ത് തീപടര്‍ന്നതോടെ നീതാബെന്‍ ബഹളമുണ്ടാക്കുകയും നിലവിളിക്കുകയും ചെയ്തു. ഇവരുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി. പുറത്തുപോയിരുന്ന നീതാബെന്നിന്റെ ഭര്‍ത്താവ് ഈ സമയം വീട്ടിലെത്തിയിരുന്നു. ഭർത്താവിന്റെ കോട്ട് ഉപയോഗിച്ച് അവർ തീ അണച്ചു.
അതേസമയം, നീതാബെന്‍ നായയ്ക്ക് (Dog) സോനു എന്നു പേരിട്ടത് മനഃപൂര്‍വമാണെന്ന് സാരാഭായ് പോലീസിനോടു (Police) പറഞ്ഞു. ഇതാദ്യമായല്ലെന്നും നീതാബെന്നിന്റെ കുടുംബവും സാരാഭായിയുടെ കുടുംബവും തമ്മില്‍ മുന്‍പ് ജലവിതരണവുമായി (Water Supply) ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. നീതാബെന്നിനെ ആക്രമിച്ച കേസിൽ വധശ്രമം (Attempt to murder) ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ആറ് പേര്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...