Crime News Idukki: യുവതി ആത്മഹത്യ ചെയ്ത സംഭവം, ആണ്‍ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു
ഞായറാഴ്ചയാണ് അടിമാലി പൊളിഞ്ഞപാലം സ്വദേശി ശ്രീദേവിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്
ഇടുക്കി: അടിമാലിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാളറ സ്വദേശി പുത്തന്‍പുരയ്ക്കല്‍ രാജീവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു. അടിമാലി പൊളിഞ്ഞപാലം സ്വദേശിനി ശ്രീദേവിയാണ് മരിച്ചത്.
ഞായറാഴ്ചയാണ് അടിമാലി പൊളിഞ്ഞപാലം സ്വദേശി ശ്രീദേവിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്ത് വാളറ പുത്തന്‍പുരയ്ക്കല്‍ രാജീവിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് പ്രിയദര്‍ശിനി കോളനിയിലെ വീട്ടിൽ ശ്രീദേവി തൂങ്ങിമരിച്ച വിവരം അയല്‍വാസികള്‍ അറിയുന്നത്. ഇവർ വീട്ടുടമസ്ഥനെ കാര്യം അറിയിച്ചു. തുടർന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്.
ALSO READ: ആലുവയിൽ 5 വയസുകാരിയുടെ കൊലപാതകം; പ്രതിയെ 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു
ഇതിനുമുൻപേ യുവതിയുടെ ഒപ്പം താമസിച്ചിരുന്ന ആണ്‍ സുഹൃത്ത് യുവതിയെ താഴെയിറക്കിയിരുന്നു. ഇതോടെയാണ് അയല്‍വാസികള്‍ സംശയം അറിയിച്ചത്. തുടര്‍ന്ന് അടിമാലി പോലീസും ഇടുക്കി ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്നാണ് കൂടെ താമസിച്ചിരുന്ന രാജീവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
ആത്മഹത്യ പ്രേരണക്കുറ്റം, ഗാര്‍ഹിക പീഡനം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. പ്രതി ശ്രീദേവിയെ മര്‍ദ്ദിച്ചതായി പൊലീസ് കണ്ടെത്തി. കൂടാതെ ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായും വ്യക്തമായിട്ടുണ്ട്. അടിമാലി എസ്.എച്.ഒ, ക്ലീറ്റസ് കെ ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം പ്രിന്‍സിപ്പല്‍ എസ്.ഐ പ്രവീണ്‍ പ്രകാശ്, എസ്.ഐ അബ്ബാസ് ടി.എം, എ.എസ്.ഐ ഷാജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...