പത്തനംതിട്ട: പ്രസവിച്ചു കിടന്ന യുവതിയെ കൊല്ലാൻ ശ്രമിച്ച ഭർത്താവിന്റെ കാമുകി പിടിയിൽ. നഴ്സിന്റെ വേഷം ധരിച്ചെത്തിയ ഇവർ ഇഞ്ചക്ഷൻ നൽകിയാണ് കൊല്ലാൻ ശ്രമിച്ചത്. ഈ ഞെട്ടിക്കുന്ന സംഭവം നടന്നത് പരുമല സെൻറ് ഗ്രിഗോറിയസ് ആശുപത്രിയിലാണ്. കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ സ്നേഹയ്ക്ക് നേരെയാണ് വധശ്രമം ഉണ്ടായത്. ഇവർ പ്രസവത്തിനായിട്ടാണ് എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:എക്സൈസ്‌ ക്രൈംബ്രാഞ്ച്‌ നിലവിൽ വന്ന ശേഷം ആദ്യം രജിസ്റ്റർ ചെയ്ത കേസ്; പത്ത്‌ പ്രതികൾക്ക്‌ 15 വർഷം തടവും പിഴയും


സംഭവത്തിൽ നഴ്‌സിന്റെ വസ്ത്രം ധരിച്ചെത്തിയ അനുഷ എന്ന യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. പ്രസവിച്ചു കിടന്ന സ്നേഹയുടെ ഭർത്താവിൻറെ സുഹൃത്താണ് പിടിയിലായ അനുഷ. ഇവർ ഒഴിഞ്ഞ സിറിഞ്ചിലൂടെ ഞരമ്പിലേക്ക് എയർ കടത്തി വിടുകയായിരുന്നു. ഇതേ തുടർന്ന് സ്നേഹയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും റിപ്പോർട്ടുണ്ട്. സ്നേഹയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ് എന്നാണ് റിപ്പോർട്ട്. അപരിചതയായ സ്ത്രീയെ നഴ്സിന്റെ വേഷത്തിൽ കണ്ടതോടെ ആശുപത്രി അധികൃതരാണ് പിടികൂടിയത്.  പിടിയിലായ അനുഷ ഫാർമസിസ്റ്റ് കോഴ്സ് പൂർത്തിയാക്കിയതാണ്.


Also Read: Shani Dev Favourite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ശനി കൃപ ഉറപ്പ്!


ഇവർക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. സ്നേഹയെ കൊള്ളാൻ തന്നെയാണ് ഇവർ ശ്രമിച്ചതെന്നാണ് വിവരം.രക്തധമനികളിലൂടെ വായു കടത്തിവിടുമ്പോൾ ഉണ്ടാകുന്ന 'എയർ എംബോളിസം'എന്ന അവസ്ഥ മൂലം ഹൃദയാഘാതം സംഭവിക്കാൻ സാധ്യതയുണ്ട് എന്നറിയാവുന്ന ഫാര്‍മസിസ്റ്റ് കുടിയായ യുവതി മനപൂർവ്വമാണ് ഇത് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ കൈയ്യില്‍നിന്ന് സിറിഞ്ചും പിടിച്ചെടുത്തിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.