തിരുവനന്തപുരം: വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യുവതിക്ക് പരിക്ക്. വള്ളക്കടവ് സ്വദേശി ഷിനിക്കാണ് പരിക്കേറ്റത്. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് ഷിനിയെ ആക്രമിച്ചത്. മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷിനി പൊലീസിൽ മൊഴി നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

എൻആര്‍എച്ച്എം ജീവനക്കാരിയായ ഷിനിക്ക് വലത് കൈക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഞ്ചിയൂര്‍ പോസ്റ്റോഫീസിന് മുന്നിൽ ഷിനിയുടെ വീട്ടിലാണ് ആക്രമണം നടന്നത്. ആമസോണിൽ നിന്നുള്ള പാഴ്സൽ നൽകാനെന്ന പേരിലാണ് അക്രമി എത്തിയത്. പാഴ്സൽ വാങ്ങാൻ ഷിനിയുടെ പിതാവ് ശ്രമിച്ചെങ്കിലും അക്രമി അത് നൽകിയില്ല. ഷിനി പുറത്തിറങ്ങി വന്നപ്പോൾ കൈയ്യിൽ കരുതിയ ​ഗൺ ഉപയോ​ഗിച്ച് വെടിയുതിർക്കുകയായിരുന്നു. ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.