കോട്ടയം: പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിൽ എഎസ്ഐയും വനിതാ പൊലീസും തമ്മിലടിച്ച സംഭവത്തിൽ ഇരുവരെയും സസ്പെൻഡ് ചെയ്‌തു. എഎസ്ഐ സി.ജി സജികുമാർ, വനിതാ പൊലീസ് വിദ്യാരാജൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഡിഐജി നീരജ് കുമാർ ഗുപ്തയാണ് ഉത്തരവ് പുറത്തിറക്കിയത്.  സംഭവം നടന്നത് ഇക്കഴിഞ്ഞ ഫെബ്രുവരി 20 നായിരുന്നു. എഎസ്ഐ വനിതാ പൊലീസിന്‍റെ ഫോൺ നിലത്തേക്ക് വലിച്ചെറിയുകയും തുടർന്ന് വനിതാ പൊലീസ് എ.എസ്.ഐയെ കൈയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നതാണ് സംഭവം. 


Also Read: Thalassery Haridas Murder : ഹരിദാസ് വധക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടു; കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഒന്നാം പ്രതി ലിജേഷ്


വിഷയം വിവാദമായതോടെ പിറ്റേദിവസം തന്നെ ഇരുവരെയും സ്ഥലം മാറ്റിയിരുന്നു.  ഇതിന് പിന്നാലെയാണ് ശക്തമായ ഈ നടപടി ഉണ്ടായിരിക്കുന്നത്.  സംഭവത്തെ തുടർന്ന് മര്‍ദനമേറ്റ അഡീഷണല്‍ എസ്ഐയെ ചിങ്ങവനത്തേക്കും മര്‍ദിച്ച പൊലീസുകാരിയെ മുണ്ടക്കയത്തേക്കമാണ് സ്ഥലം മാറ്റിയിരുന്നത്. ശേഷം അഞ്ചു ദിവസത്തിനകം സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.


അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച പ്രാഥമിക വിവരമനുസരിച്ച് അഡീഷണല്‍ എസ്ഐയും വനിതാ പൊലീസുകാരിയും നേരത്തെ അടുപ്പത്തിലായിരുന്നുവെന്നാണ്. എഎസ്ഐയുടെ ഭാര്യയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണില്‍ വിളിച്ച് സംസാരിച്ചതാണ് സംഭവങ്ങള്‍ക്കൊക്കെ തുടക്കമായത്.  ഭാര്യയെ വനിതാ പോലീസ് ഫോണില്‍ വിളിച്ചതോടെ പ്രകോപിതയായ എഎസ്ഐ പൊലീസ് ഉദ്യോഗസ്ഥയെ ബ്ലോക്ക് ചെയ്യുകയും . ഇതിനിടെ എഎസ്ഐ പൊലീസുകാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചു.


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും കുടിശ്ശികയും!


 


ഞായറാഴ്ച സ്റ്റേഷനിലെത്തിയ പൊലീസുകാരി എഎസ്ഐയോട് ഇക്കാര്യം ചോദിച്ചതിനെ തുടർന്ന് വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് മർദ്ദനത്തിലേക്ക് എത്തുകയുമായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്. ഈ  എഎസ്ഐയ്ക്കെതിരെ നേരത്തെയും സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് പരാതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.