കണ്ണൂർ: തലശേരി പുന്നോൽ ഹരിദാസ് വധക്കേസിലെ 4 പ്രതികളെ 5 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും തന്നെ കേസിൽ കുടുക്കിയതാണെനന്നും ഒന്നാം പ്രതി ലിജേഷ്.
ബിജെപി നേതാവും കൗൺസിലറുമായ ലിജേഷ്, ബിജെപി പ്രവർത്തകരായ കെ.വി വിമിൻ, അമൽ മനോഹരൻ, സുനേഷ് എന്നിവരെയാണ് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കിയത്. പ്രതികളെ 10 ദിവസം കസ്റ്റഡിയിൽ വേണം എന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാൽ പ്രതികളെ 5 ദിവസത്തേക്ക് കോടതി കസ്റ്റഡിയിൽ വിടുകയായിരുന്നു.
അതേസമയം കേസ് രാഷ്ട്രീയ ഗൂഡാലോചന ആണെന്നായിരുന്നു ലിജേഷിന്റെ ആദ്യ പ്രതികരണം. തന്നെ കേസിൽ കുടുക്കിയതാണെന്നും കോടതിയിൽ നിന്ന് പുറത്തേക്ക് വരും വഴിയിൽ മാധ്യമങ്ങളോടായി ലിജിഷ് പറഞ്ഞു.
പോലീസ് കസ്റ്റഡിയിൽ ഉപദ്രവം നേരിട്ടതായി ഒന്നാം പ്രതി ലിജേഷ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന വേളയിൽ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ തന്നെ പോലീസ് മർശിച്ചിട്ടില്ലെന്ന് ലിജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ : Haridas Murder:ഹരിദാസനെ വധിക്കാൻ മുൻപും പദ്ധതി,14-ന് കൊലപ്പെടുത്താൻ നീക്കം-റിമാൻഡ് റിപ്പോർട്ട് പുറത്ത്
ഇതിനിടെ ബിജെപി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുവെന്ന് ആരോപിച്ച് ബിജെപി തലശ്ശേരി എസിപി ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ജില്ലയിലെ പോലീസ് മേധാവിയെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ആരോപിച്ചു.
അതേസമയം കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന മൂന്ന് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.