ഗുസ്തി താരത്തിന്റെ കൊലപാതകം : Wrestler Sushil Kumar നെ ഡൽഹി സ്റ്റേഡിയത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി
കൃത്യം നടന്ന സ്ഥലത്ത് പ്രതിയെ എത്തിച്ച് സംഭവം പുനഃരാവിഷ്കരിക്കുകയും ചെയ്യും.
New Delhi: ഒളിമ്പ്യൻ സുശീൽ കുമാറിനെ (Sushil Kumar) ഗുസ്തി താരത്തിന്റെ കൊലപാതക കേസിൽ ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂടാതെ കൃത്യം നടന്ന സ്ഥലത്ത് പ്രതിയെ എത്തിച്ച് സംഭവം പുനഃരാവിഷ്കരിക്കുകയും ചെയ്യും. താരത്തിന്റെ മരണത്തെ തുടർന്ന് ഒളിവിലായിരുന്ന ഒളിമ്പ്യൻ സുശീൽ കുമാറിനെ മെയ് 24 നാണ് അറസ്റ്റ് ചെയ്‌തത്.
തിങ്കളാഴ്ച്ച മാത്രം നാല് മണിക്കൂറോളമാണ് താരത്തെ ചോദ്യം ചെയ്തതെന്ന് ഡൽഹി പൊലീസ് (Police) പറഞ്ഞു. ഇപ്പോൾ താരത്തെ തെളിവെടുപ്പിനായി ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിലെത്തിച്ചിരിക്കുകയാണ്. ഡൽഹിക്ക് പുറത്ത് മുണ്ടകായിൽ നിന്നാണ് സുശീൽ കുമാറിനെയും സഹായിയുമായ അജയ് കുമാറിനെയും അറസ്റ്റ് ചെയ്‌തത്.
ALSO READ : Wrestling താരം Sushil Kumar നെ കുറിച്ച് വിവരം നൽകുന്നവർക്ക് 1 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഡൽഹി പൊലീസ്
കേസിന്റെ അന്വേഷണം പല കോണിലൂടെയാണ് നടക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.കൃത്യം നടന്നതും അതിന് ശേഷമുള്ള കാര്യങ്ങളെ കുറിച്ച് സുശീലിനോട് ചോദ്യം ചെയ്ത് വരികയാണ്. സുശീലിനെ (Sushil Kumar) സഹായിച്ച സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കുറിച്ച് കേസ് അന്വേഷിക്കും.
ALSO READ : അടിപിടിക്കേസില്‍ സുശീല്‍കുമാറിനെതിരെ എഫ് ഐ ആര്‍
.വസ്തു സംബന്ധമായ തർക്കത്തെ തുടർന്ന് കൊലപാതകം സംഭവിച്ചതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. സ്റ്റേഡിയത്തിൽ പ്രവേശിച്ചതിന് തുടർന്നുണ്ടായ കൊലപാതകമല്ല. പ്രതികൾ കൊല ചെയ്യപ്പെട്ട ആളെ സ്റ്റേഡിയത്തിന്റെ ഉള്ളിലേക്ക് കൂട്ടികൊണ്ടു പോയി പാർക്കിങ് സ്ഥലത്ത് വെച്ച് കൃത്യം നടത്തുകയായിരുന്നു. ഈ സമയത്ത് സുശീൽ കുമാറിന്റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. കൃത്യത്തിൽ താരത്തിന്റെ ഇടപെൽ എന്തായിരുന്നു എന്നാണ് പൊലീസ് പ്രഥമിക അന്വേഷണമെന്ന് പൊലീസ് വൃത്തം അറിയിച്ചു.
ALSO READ : നെയ്യാറ്റിൻകരയിൽ അയൽവാസിയുടെ പെട്രോൾ ബോംബ് ആക്രമണത്തിന് ഇരയായ ഭിന്നശേഷിക്കാരൻ കൊല്ലപ്പെട്ടു
തുടർന്നുള്ള ചോദ്യം ചെയ്യലിൽ വസ്തു സംബന്ധമായ പ്രശ്നമാണോ എന്ന് അറിയാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു. കൂടാതെ കൊല ചൊയ്യപ്പെട്ട സാഗർ റാണയുടെ സുഹൃത്തായ സോനുവിന്റെ സഹോദരനും ഗുണ്ട നേതാവുമായി കാലാ ജതേദിയുമായിട്ടുള്ള സുശീൽ കുമാറിന്റെ ബന്ധവും കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്.... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...