ഭക്ഷണം വൈകുമെന്ന് പറഞ്ഞു; വൃദ്ധയായ ഹോട്ടല്‍ ഉടമക്ക് നേരെ അതിക്രമം
പ്രതി കടയ്ക്കുള്ളില്‍ കയറി ഭക്ഷണം ആവശ്യപ്പെടുകയും ഭക്ഷണം പാചകം ചെയ്ത് പൂർത്തിയായില്ല എന്ന് പറഞ്ഞ വൃദ്ധയെ കഴുത്തില്‍ വിരല്‍കൊണ്ട് കുത്തുകയും ബ്ലൗസ് വലിച്ചുകീറുകയും ചെയ്തു.
നെടുമങ്ങാട് : ഉച്ചഭക്ഷണം നല്‍കിയില്ലെന്ന് പറഞ്ഞ് വൃദ്ധയായ ഹോട്ടല്‍ ഉടമയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ശാരീരിക ഉപദ്രവം ചെയ്ത കേസിലും യുവാവ് അറസ്റ്റില്‍ . എട്ടാം കല്ലിലെ ഹോട്ടലിലെ വൃദ്ധയ്‌ക്കെതിരെയാണ് ഇയാളുടെ അതിക്രമം.
അരുവിക്കര ഇരുമ്പ കുന്നത്തുനട ചെറുശ്ശേരി വീട്ടില്‍ വി.ജയശങ്കര്‍ (33) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കടയ്ക്കുള്ളില്‍ കയറി ഭക്ഷണം ആവശ്യപ്പെടുകയും ഭക്ഷണം പാചകം ചെയ്ത് പൂർത്തിയായില്ല എന്ന് പറഞ്ഞ വൃദ്ധയെ കഴുത്തില്‍ വിരല്‍കൊണ്ട് കുത്തുകയും ബ്ലൗസ് വലിച്ചുകീറുകയും ചെയ്തു.
വില്‍പ്പനയ്ക്ക് വച്ചിരുന്ന സാധനങ്ങള്‍ എടുത്ത് തറയിലെറിഞ്ഞ് നശിപ്പിക്കുകയും അതിനുശേഷം തലമുടിയില്‍ പിടിച്ചുവലിച്ച് ചീത്തപറഞ്ഞു ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...