ഇടുക്കി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. അടിമാലി ആനവിരട്ടി പ്ലാമൂട്ടിൽ ബേസിൽ (32) നെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്.  ഏതാനും നാൾ മുൻപ് വരെ ബേസിൽ എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലിയായിരുന്നു. അവിടെ വെച്ച് പരാതിക്കാരിയുമായി പ്രണയത്തിലായി. ഏതാനും നാൾ ഒന്നിച്ച് താമസിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഒന്നിച്ച് താമസിച്ചതെന്ന് പരാതിയിൽ പറയുന്നു.ഇതിനിടെ ഇയാൾക്ക് യു.കെ.യിൽ ജോലി തരപ്പെട്ടു. ഇതിൻ്റെ ചി ലവിനായി 35 ലക്ഷം രൂപ യുവതിയോടും ഇവരുടെ വീട്ടുകാരോടും വാങ്ങി. വിദേശത്ത് എത്തിയതോടെ യുവാവ് യുവതിയേയും അവരുടെ കുടുംബത്തേയും ഒഴിവാക്കാൻ ശ്രമം തുടങ്ങി. ഫോൺ വിളിച്ചാൽ എടുക്കാതായി.


ഇതിനിടെ യുവാവ് വേറെ വിവാഹത്തിന് ശ്രമം തുടങ്ങി. മുവാറ്റുപുഴ സ്വദേശിനിയുമായി വിവാഹം ഉറപ്പിച്ചു.ഇതിനായി ബേസിൽ അടുത്തിടെ രഹസ്യമായി കേരളത്തിൽ എത്തി. കഴിഞ്ഞ ആഴ്ച്ച  മുവാറ്റുപുഴയിൽ വെച്ച്  മനസമ്മതം നടന്നു. അടുത്ത ആഴ്ച്ച അടിമാലിയിൽ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.


വിവാഹ വിവരം  യുവതി അറിയുകയും വ്യാഴാഴ്ച്ച രാത്രി യുവതി അടിമാലിയിൽ എത്തി പോലീസിൽ പരാതി നൽകുകയുമായിരുന്നു.വെള്ളിയാഴ്ച്ച രാവിലെ ബേസിലിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.