മദ്യപാനം നിർത്താൻ പ്രാർഥനാലയത്തിൽ എത്തിച്ച യുവാവ് തൂങ്ങി മരിച്ച നിലയിൽ
മരിച്ച ശ്യാം കൃഷ്ണനെ ലോബർ ഓഫീസ് ജീവനക്കാരനാണ്
തിരുവനന്തപുരം : കാട്ടാക്കട കല്ലാമത്തെ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലാമം ഷാലോം ചർച്ച് പ്രയർ ഹാളിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആഴങ്കൽ സ്വദേശി 35കാരനാ ശ്യാം കൃഷ്ണനെയാണ് അത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. ലേബർ ഓഫീസ് ജീവനക്കാരനാണ് മരിച്ച ശ്യാം.
മദ്യാപനം നിർത്തുന്നതിനായി കഴിഞ്ഞ ദിവസമാണ് ശ്യാമിനെ അമ്മുയും സഹോദരിയും സുഹൃത്തും ചേർന്ന് ഇവിടെ എത്തിക്കുന്നത്. എന്നാൽ ഇന്നലെ ജനുവരി 25ന് രാത്രിയിൽ ശ്യാമിനെ കാണാതായി. തുടർന്ന് അന്വേഷിച്ചെങ്കിലും യുവാവിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ALSO READ : Crime: നെടുമങ്ങാട് ബാറിൽ കയറി ആക്രമണം: ഗുണ്ടയും സുഹൃത്തും അറസ്റ്റിൽ
ശേഷം ഇന്ന് ജനുവരി 26 രാവിലെ ഷാലേം ചർച്ചിന്റെ പ്രയർ ഹാളിൽ ശ്യാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാട്ടാക്കട പോലീസെത്തി ഇൻക്വസ്റ്റ നടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.