ഇരുപത്തി ഏഴ് കേസിൽ പ്രതിയായ ആൾ കാപ്പ കരുതൽ തടങ്കലിൽ നിന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ ബാറിൽ കയറി അക്രമണം. പ്രതിയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സൂര്യ ബാറിൽ എത്തി മദ്യം വാങ്ങിയ ശേഷം പണം ആവശ്യപ്പെട്ട ജീവനക്കാരനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ബിയർ കുപ്പി കൊണ്ട് എറിയുകയും ചെയ്ത ഗുണ്ടയും സുഹൃത്തും അറസ്റ്റിൽ.
ഒട്ടേറെ കേസിൽ പ്രതിയായ കരുപ്പൂര് കുഴിവിള വീട്ടിൽ വി.അനീഷ് (സ്റ്റംബർ അനീഷ്–37), കരിപ്പൂര് കാരാന്തല മേടയിൽ നിരപ്പിൽ വീട്ടിൽ എസ്.ലിജിൻ കുമാർ (36) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. 24ന് രാത്രി 10 മണി ഓടെ അനീഷും ലിജിനും ചേർന്ന് ബാറിൽ എത്തുകയും കൗണ്ടറിലെ ജീവനക്കാരൻ ആനാട് സ്വദേശി ജെ.വിജയ കുമാറിനോട് മദ്യം ആവശ്യപ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു.
ALSO READ: കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് ദമ്പതികൾക്ക് ദാരുണാന്ത്യം
രണ്ട് ഗ്ലാസുകളിൽ മദ്യം നൽകിയതിന് പിന്നാലെ ബില്ലായി 150 രൂപ ജീവനക്കാരൻ ഇവരോട് ആവശ്യപ്പെട്ടു. പണം ചോദിച്ചതിന് തുടർന്ന് ഇവർ വിജയ കുമാറിനെ ദേഹോപദ്രവം എൽപ്പിക്കുകയും തുടർന്ന് കൗണ്ടറിൽ ഉണ്ടായിരുന്ന ബിയർ കുപ്പി എടുത്ത് ജീവനക്കാരന്റെ തലയിൽ എറിയുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ബാറിലെ മറ്റ് ജീവനക്കാർ ഒാടി എത്തിയതോടെ അനീഷും ലിജിനും സ്ഥലം വിട്ടു. കാപ്പ നിയമ പ്രകാരം ജുഡിഷ്യൽ കസ്റ്റഡിയിൽ ആയിരുന്ന അനീഷ് കഴിഞ്ഞ 22ന് ആണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇയാൾക്ക് നെടുമങ്ങാട് സ്റ്റേഷനിൽ 27 കേസ് നിലവിൽ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.