Valancherry Accident: രക്തം വാർന്ന നിലയിൽ ബൈക്ക് യാത്രികൻ, ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരണപ്പെട്ടു
നാട്ടുകാരുടെ നേതൃത്വത്തിൽ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരണപ്പെട്ടിരുന്നു
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ സി ഐ ഓഫീസിനു സമീപം ബൈക്ക് യാത്രികനെ അപകടത്തിൽ പെട്ട നിലയിൽ കണ്ടെത്തി. ബുധനാഴ്ച്ച രാത്രി 10.30 ഓടെയാണ് സംഭവം.രക്തം വാർന്ന നിലയിൽ പത്തു മിനുറ്റോളമാണ് യുവാവ് റോഡിൽ കിടന്നു.അപകടത്തിൽ യുവാവിന് വയറിന് സാരമായ പരിക്കുകൾ സംഭവിച്ചിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തിൽ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരണപ്പെട്ടിരുന്നു.കോഴിക്കോട് വടകര സ്വദേശി പുത്താലത്ത് വാഴയിൽ നസീമുദ്ദീൻ (35) മരണപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വയോധികനായ ലോട്ടറി കച്ചവടക്കാരനെ ഓട്ടോയിൽ വിളിച്ച് കയറ്റി ലോട്ടറിയും പണവും തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ
76കാരനായ വൃദ്ധനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ലോട്ടറിയും പണവും കവർന്ന കേസിൽ പ്രതിയെ പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടി. പച്ചക്കറി കച്ചവടക്കാരനായ വടക്കന്തറ കർണകി നഗർ ശിവാജി റോഡ് സ്വദേശി മുന്ന എന്ന ബൈജു (32) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 20-ാം തീയതി തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഉച്ചയ്ക്ക് ഒന്നരയ്ക്ക് പാലക്കാട് മിഷൻ സ്കൂൾ പരിസരത്ത് ലോട്ടറി വിൽപനക്കാരനായ വൃദ്ധനായ പിരായിരി സ്വദേശി ചന്ദ്രനിൽ നിന്ന് പ്രതി ബൈജു ലോട്ടറിയെടുത്തു. പണം നൽകാമെന്ന് പറഞ്ഞ് തന്റെ പെട്ടി ഓട്ടോറിക്ഷയിൽ കയറ്റി യാക്കര ഭാഗത്തേക്ക് കൊണ്ടുപോയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...