Vettoor Kidnapping News: യുവാവിനെ ഇന്നോവയില്‍ തട്ടിക്കൊണ്ടു പോയി; സിസി ടീവി ദൃശ്യങ്ങൾ
Vettoor Kidnapping: പീച്ച് നിറത്തിലുള്ള ഇന്നോവയില്‍ വന്ന സംഘമാണ് വെട്ടൂരുള്ള വീട്ടില്‍ നിന്ന് ബാബുക്കുട്ടനെ ബലമായി കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയത്
പത്തനംതിട്ട: വെട്ടൂരിൽ യുവാവിനെ ഇന്നോവയില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയി. കുമ്പഴ വെട്ടുര്‍ സ്വദേശി ചാങ്ങയില്‍ ബാബുക്കുട്ടനെയാണ് തട്ടിക്കൊണ്ടു പോയത്. പ്രദേശത്തെ കട്ട നിര്‍മാണ കമ്പനി ഉടമയും ക്ഷേത്രോപദേശക സമിതി പ്രസിഡൻറും കൂടിയാണ് ബാബുക്കുട്ടൻ.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.40-നാണ് സംഭവം പീച്ച് നിറത്തിലുള്ള ഇന്നോവയില്‍ വന്ന സംഘമാണ് വെട്ടൂരുള്ള വീട്ടില്‍ നിന്ന് ബാബുക്കുട്ടനെ ബലമായി കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയത്. ബഹളം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കല്ലു പെറുക്കി എറിഞ്ഞതു കൊണ്ട് കാറിന്റെ പിന്നിലെ ചില്ലുകള്‍ തകര്‍ന്നു. കാര്‍ പാഞ്ഞു പോകുന്ന ദൃശ്യം സമീപത്തെ സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ട്.
Also Read: Bribery Case : കൈക്കൂലി വാങ്ങുന്നതിനിടയിൽ രണ്ടു ഡോക്ടർമാരെ വിജിലൻസ് പിടികൂടി
ഇയാള്‍ ആരുമായും പ്രശ്‌നമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. സാമ്പത്തിക പ്രശ്‌നമുള്ളതായും അറിവില്ല.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശക്തമായ പരിശോധനയാണ് നടക്കുന്നത്.
മലയാലപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കോന്നി, പത്തനംതിട്ട ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പരിശോധന. സിസിടിവികളും മൊബൈല്‍ ടവര്‍ ലൊക്കേഷനും പരിശോധിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...