കുന്നംകുളം: 17.5 ഗ്രാം എംഡിഎംഎയുമായി സീരിയൽ സഹസംവിധായികയും സുഹൃത്തും അറസ്റ്റിൽ.   ചൂണ്ടൽ പുതുശേരി കണ്ണേത്തു സുരഭി, സുഹൃത്ത്  പ്രിയ എന്നിവരെയാണ് കൂനംമൂച്ചി ഭാഗത്തു നിന്നും പോലീസ് പിടികൂടിയ ത്.  ഇവർ ഒരുമിച്ചാണ് ജീവിക്കുന്നത്.  ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവർ ഇരകളെ കണ്ടെത്തുന്നതും മാരക ലഹരിമരുന്നുകൾ വിൽപന നടത്തുന്നതെന്നും പോലീസ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ പതിനാറുകാരൻ അടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയിൽ


സിറ്റി പോലീസ് ഇവരെ അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തു.  സംസ്ഥാനാന്തര ലഹരി മരുന്നു മാഫിയയുമായി ബന്ധമുള്ള 2 യുവതികൾ വൻതോതിൽ ലഹരിമരുന്നു വിൽക്കുന്നതായി പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.  ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യക്കാരെന്ന വ്യാജേന ഇവരെ ബന്ധപ്പെട്ടപ്പോഴാണ് എംഡിഎംഎയുമായി എത്താമെന്ന് ഇവർ ഏറ്റതും. ഇരുചക്ര വാഹനത്തിൽ ലഹരിമരുന്നുമായെത്തിയതും.  തുടർന്ന് പോലീസ് യുവതികളെ വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. ഇവർ പതിവായി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 9000 ലേറെ ഇൻസ്റ്റഗ്രാം ഫോളോവർമാരുള്ള സുരഭിയെ പ്രിയ പരിചയപ്പെട്ടത് ചാറ്റിങ്ങിലൂടെയാണ്.  ശേഷം വിവാഹിതയായിരുന്ന പ്രിയ കുടുംബം ഉപേക്ഷിച്ച്  സുരഭിക്കൊപ്പം ജീവിക്കാൻ തുടങ്ങി. സുരഭി ഒരു വർഷത്തോളം ദുബായിൽ ഫിറ്റ്നസ് ട്രയിനിയറായിരുന്നു. രണ്ടു സീരിയലുകളിൽ അസിസ്റ്റന്റ് ഡയറക്‌ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരാട്ടെ പരിശീലക കൂടിയാണ് സുരഭി.   


Also Read: ഭദ്ര രാജയോഗം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും, ലഭിക്കും പരിധിയില്ലാത്ത ധനം!


പാർട്ടിക്കിടെ ആകസ്മികമായാണ് എംഡിഎംഎ ഉപയോഗിച്ചതെന്നും പിന്നീട് അത് ഒഴിവാക്കാനാകാത്ത നിലയിലേക്കു മാറിയെന്നും സുരഭി പോലീസിനോട് മൊഴി നൽകി.  ശേഷം എംഡിഎംഎ വാങ്ങാനുള്ള പണം കണ്ടെത്താനുള്ള മാർഗമെന്ന രീതിയിലാണ് വിൽപന തുടങ്ങിയത്. ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ മാഫിയയുമായി ഇവർക്ക് നേരിട്ടു ബന്ധമുണ്ടെന്നാണു പോലീസ് സൂചന. എസിപി ടി.എസ്. സിനോജ്, എസ്എച്ച്ഒ യു.പി. ഷാജഹാൻ, എസ്ഐ ഷിജു, ലഹരി വിരുദ്ധ സ്ക്വാഡ് എസ്ഐമാരായപി.എം. റാഫി,  എൻ.ജി. സുവൃതകുമാർ, ഗോപാലകൃഷ്ണൻ, രാകേഷ്, സീനിയർ സിപിഒ പഴനിസ്വാമി, സിപിഒമാരായ ലികേഷ്, സുജിത് കുമാർ, വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.