Bhadra Rajyog: ഭദ്ര രാജയോഗം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും, ലഭിക്കും പരിധിയില്ലാത്ത ധനം!

Budh Gochar 2023: ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹത്തിന്റെ സംക്രമണം ചില രാശികളിൽ ചില യോഗങ്ങൾ രൂപം കൊള്ളുന്നതിന് കാരണമാകും.  അവ ശുഭകരവും അശുഭകരവുമായി കണക്കാക്കപ്പെടുന്നു.

Bhadra Rajyog 2023: ജൂൺ 24 ന് ബുധൻ സംക്രമിക്കുകയും മിഥുന രാശിയിൽ ഭദ്രരാജയോഗം രൂപപ്പെടുകയും ചെയ്യും. ഈ സമയത്ത് ഏത് രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കുന്നതെന്ന് നോക്കാം.

 

1 /5

ജൂൺ 24 ന് ബുധൻ സംക്രമിക്കുകയും മിഥുന രാശിയിൽ ഭദ്രരാജയോഗം രൂപപ്പെടുകയും ചെയ്യും. ഈ സമയത്ത് ഏത് രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കുന്നതെന്ന് നോക്കാം.

2 /5

ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും അതിന്റേതായ സമയത്താണ് സഞ്ചരിക്കുന്നത്. ഈ മാസം ജൂൺ 24 ന് ബുധൻ സംക്രമിക്കും. മിഥുന രാശിയിൽ ബുധന്റെ സംക്രമം ഭദ്രയോഗം സൃഷ്ടിക്കും. ജ്യോതിഷത്തിൽ ഇത് വളരെ ശുഭകരമായ ഒരു യോഗമായി കണക്കാക്കപ്പെടുന്നു, ഇത് ചില രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഈ 3 രാശിക്കാർക്ക് ഈ സമയം അടിപൊളിയായിരിക്കും.

3 /5

മീനം (Pisces):  ജ്യോതിഷ പ്രകാരം ബുധന്റെ സംക്രമം മൂലം ഭദ്ര രാജയോഗം രൂപപ്പെടും. ഈ സമയത്ത് ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഭദ്രരാജയോഗം രൂപപ്പെടുന്നതിനാൽ മീനം രാശിക്കാർക്ക് ശുഭഫലങ്ങൾ ലഭിക്കും. ബുധൻ നിങ്ങളുടെ രാശിയിൽ നിന്നും നാലാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് വാഹനത്തിന്റെയും വസ്തുവകകളുടെയും നേട്ടം ലഭിക്കും. മറുവശത്ത് റിയൽ എസ്റ്റേറ്റ്, ഭൂമി സ്വത്ത്, ബാങ്കിംഗ് മുതലായവയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് നല്ല ലാഭം ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടവർക്കും  ഈ സമയത്ത് നല്ല നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും, ബഹുമാനം വർദ്ധിക്കും. ഇത് മാത്രമല്ല ഈ സമയത്ത് നിങ്ങളുടെ സുഖസൗകര്യങ്ങളും വർദ്ധിക്കും.  

4 /5

കുംഭം (Aquarius): ജ്യോതിഷ പ്രകാരം ഈ ഭദ്ര രാജയോഗം കുംഭ രാശിക്കാർക്ക് അനുകൂലമായിരിക്കും.  ജാതകത്തിലെ അഞ്ചാം ഭാവത്തിൽ ബുധൻ സംക്രമിക്കും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിക്കും. ജോലി ചെയ്യുന്നവർക്കും ഈ സമയത്ത് നല്ല പുരോഗതി ഉണ്ടാകും. ഈ കാലയളവിൽ നിങ്ങളുടെ ജോലി കൃത്യസമയത്ത് പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും. അത്തരമൊരു സാഹചര്യത്തിൽ ഈ സമയത്ത് നിങ്ങൾക്ക് പെട്ടെന്ന് ധന ആനുകൂല്യങ്ങൾ ലഭിക്കും. അതുകൊണ്ട് ശ്രമം തുടരുക. ഇത് മാത്രമല്ല ഈ സമയത്ത് നിങ്ങൾക്ക് പ്രണയകാര്യങ്ങളിൽ വിജയം നേടാൻ കഴിയും.  

5 /5

തുലാം (Libra):  ബുധന്റെ സംക്രമത്താൽ ഭദ്രരാജയോഗം സൃഷ്ടിക്കപ്പെടുന്നു, അതിനാൽ തുലാം രാശിക്കാർക്ക് ഇത് ഗുണം ചെയ്യും. നിങ്ങളുടെ രാശിയിൽ നിന്നും ഭാഗ്യസ്ഥാനത്ത് ബുധൻ സഞ്ചരിക്കും. അത്തരമൊരു സാഹചര്യത്തിൽ ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങളുടെ രാശിയുടെ അധിപൻ ശുക്രനാണ്. വേദ ജ്യോതിഷ പ്രകാരം ശുക്രന് ബുധനുമായി സൗഹൃദ ബോധമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് ഒരു യാത്ര പോകാം, അതിൽ നല്ല ലാഭം ഉണ്ടാകും. അതേസമയം മത്സരബുദ്ധിയുള്ള വിദ്യാർത്ഥികൾക്ക് ഈ സമയത്ത് പരീക്ഷയിൽ വിജയം നേടാനാകും.

You May Like

Sponsored by Taboola