Mental Torture: യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; മരണം മാനസിക പീഡനം മൂലമെന്ന് സഹോദരൻ
Mental Torture: മാങ്കുറുശ്ശി കക്കോടിൽ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മുജീബിന്റെ ഭാര്യ നഫ്‌ലയെയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
പാലക്കാട്: Mental Torture: മാങ്കുറുശ്ശി കക്കോടിൽ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മുജീബിന്റെ ഭാര്യ നഫ്‌ലയെയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് (Young Woman Found Dead). പത്തൊൻപത് വയസായിരുന്നു നഫ്ലയ്ക്ക്.
സംഭവം നടന്നത് വ്യാഴാഴ്ച രാത്രി എട്ടരയ്ക്കാണ്. നഫ്‌ലയുടെ മരണം ഭർതൃവീട്ടിലെ മാനസിക പീഡനം മൂലമാണെന്ന ആരോപണവുമായി സഹോദരൻ നഫ്സൽ രംഗത്തെത്തിയിട്ടുണ്ട്.
Also Read: Mofia Suicide Case| മൊഫിയയുടെ മരണം, സിഐ സുധീറിന് സസ്പെൻഷൻ, സമരം അവസാനിപ്പിച്ച് കോൺഗ്രസ്
ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുൽ റഹ്മാന്റെയും കമുറുലൈസയുടെയും മകളാണ് മരണമടഞ്ഞ നഫ്‌ല. നഫ്‌ലയുടെയും മുജീബിന്റെയും വിവാഹം കഴിഞ്ഞിട്ട് 10 മാസം മാത്രമാണ് ആകുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് വ്യാഴാഴ്ച രാത്രി നഫ്‌ലയുടെ ഭർത്താവ് മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോൾ കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിലായിരുന്നുവെന്നും. വിളിച്ചിട്ടും തുറക്കാത്തതിൽ സംശയം തോന്നി വാതിൽ പൊളിച്ചു നോക്കിയപ്പോൾ മുറിയിൽ തൂങ്ങിയ നിലയിൽ നഫ്‌ലയെ കാണുകയായിരുന്നുവെന്നാണ്.
Also Read: Domestic Violence: ആലപ്പുഴയിൽ നവവധു ആത്മഹത്യ ചെയ്തു
ഉടൻതന്നെ നഫ്‌ലയെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയും ഇന്നലെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കബറടക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...