Crime: യുവാവിനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം കവര്‍ന്നു; ആദായനികുതി ഉദ്യോഗസ്ഥരടക്കം 4പേർ അറസ്റ്റിൽ
സംഭവത്തിൽ പൊലീസ് സ്‌പെഷ്യല്‍ സബ് ഇന്‍സ്പെക്ടറും ആദായ നികുതി വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരുമാണ് അറസ്റ്റിലായത്.
ചെന്നൈ: യുവാവിനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം കവര്‍ന്ന സംഭവത്തില്‍ പ്രതികളായ നാലു പേര്‍ അറസ്റ്റില്‍. പൊലീസ് സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടറെയും ആദായ നികുതി വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ രാജസിങ്, ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരായ ദാമോദരന്‍, പ്രഭു, പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്. സിടി സ്കാനിങ് സെന്‍റര്‍ ജീവനക്കാരനായ എച്ച് മുഹമ്മദ് ഘൗസ് എന്ന യുവാവിൽ നിന്നാണ് ഇവർ പണം തട്ടിയടുത്തത്.
വാമിയമ്പാടി സ്വദേശി ജൂനിയാദ് അഹമ്മദ് എന്ന വ്യവസായിക്ക് വേണ്ടി സിടി സ്‌കാൻ മെഷീൻ വാങ്ങാൻ പോവുകയായിരുന്നു എച്ച് മുഹമ്മദ് ഘൗസ്. വാഹന പരിശോധനക്കിടെയാണ് സ്കാനിങ് സെന്‍റര്‍ ജീവനക്കാരന്‍റെ കൈവശം 15 ലക്ഷം രൂപ സംഘം കണ്ടെത്തിയത്. സ്പെഷ്യൽ സബ് ഇന്‍സ്പെക്ടര്‍ ആണ് പരിശോധന നടത്തിയത്. പണം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥൻ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടര്‍ന്ന് പണവുമായി കാറിൽ കയറാൻ യുവാവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ചെന്നൈ എഗ്മൂരിൽ എത്തിയപ്പോള്‍ കത്തി കാട്ടി പണം വാങ്ങിയശേഷം യുവാവിനെ ഇറക്കിവിടുകയായിരുന്നു. സംഭവത്തിൽ സ്കാനിങ് സെന്‍റര്‍ ഉടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടറും ആദായ നികുതി വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും അറസ്റ്റിലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.