തിരുവനന്തപുരം: ബാലരാമപുരത്ത്  വീടിൻ്റെ അലമാര കുത്തിത്തുറന്ന് മോണം നടത്തിയ പ്രതി പിടിയിൽ.  30 പവനിലധികം സ്വര്‍ണാഭരണം മോഷ്ടിച്ച പത്തനാപുരം സ്വദേശി അല്‍ അമീന്‍ ഹംസയാണ് പിടിയിലായത് സംഭവം നടന്നത് കഴിഞ്ഞ ദിവസം പട്ടപ്പകലായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നിരവധി കേസുകളിലെ പ്രതി സൈജു തങ്കച്ചൻ കാർ തട്ടിയെടുത്ത കേസിൽ പിടിയിൽ!


 


തിങ്കളാഴ്ച ഉച്ചക്ക് ജിആര്‍ ഭവനില്‍ സുരേഷ് ബാബുവിന്റെ വീട്ടിലെ അലമാര കുത്തി തുറന്നാണ് ഇയാൾ 30.5 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.  അറസ്റിലായ അൽഅമീൻ സുരേഷ് ബാബുവിന്റെ സഹോദരന്റെ മകളുടെ ഭര്‍ത്താവാണ്. പ്രണയ വിവാഹമായിരുന്നു. മോഷണം നടന്ന വീടിന്റെ തൊട്ടടുത്താണ് അൽഅമീന്റെ ഭാര്യവീട്.  കഴിഞ്ഞ ദിവസം വീട്ടിലെത്തിയ അല്‍അമീന്‍ സ്വര്‍ണാഭരണം കവര്‍ന്ന ശേഷം പത്തനാപുരത്തേക്ക് കടന്നുകളയുകയായിരുന്നു. 


Also Read: ശനി വക്രി സൃഷ്ടിക്കും ശശ് മഹാപുരുഷ രാജയോഗം; ഇവർക്ക് ലഭിക്കും ഇട്ടുമൂടാനുള്ള സമ്പത്ത്!


 


സംഭവത്തിൽ ബാലരാമപുരം പൊലീസ് സംശയം തോന്നിയവരെ ചോദ്യം ചെയ്തപ്പോഴാണ് അല്‍അമീനാണ് കൃത്യം ചെയ്തതെന്ന് മനസിലാക്കിയത്. സുരേഷ് ബാബുവിന്റെ ഭാര്യയും മരുമകളും തൊഴിലുറപ്പ് ജോലിക്ക് പോയ സമയത്തായിരുന്നു അലമാര കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഓട്ടോ തൊഴിലാളിയായ സുരേഷ് ബാബു മക്കളെയും കൂട്ടി സ്‌കൂളില്‍ പോയ സമയത്തായിരുന്നു സംഭവം. ബാബുവിൻ്റെ അമ്മ രണുകയും മരുമകള്‍ താരയും തൊഴിലുറപ്പ് ജോലിക്കും പോയി. അലമാര പൂട്ടി താക്കോൽ മാറ്റിവെച്ച ശേഷമായിരുന്നു തറ ജോലിക്ക് പോയത്. ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ വീടിന്റെ പിന്‍വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴായിരുന്നു അലമാര തുറന്ന് കിടക്കുന്നത് കണ്ടത്. തുണിക്കുള്ളിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. എന്നാൽ തൊട്ടടുത്തുള്ള അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടരപവന്റെ കൊലുസും ഒന്നരപവന്റെ വളയും നഷ്ടപ്പെട്ടില്ല. 


Also Read: തടി കുറയ്ക്കണോ, ഈ കുരു ചില്ലറക്കാരനല്ല..!


 


സ്വര്‍ണഭരണങ്ങൾക്ക് പുറമെ അയ്യായിരം രൂപയും കവർന്നതായി ബാലരാമപും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. പിന്‍വശത്തെ വാതില്‍  തുറന്നാണ് മോഷണം എന്നറിഞ്ഞപ്പോൾ തന്നെ വീടുമായി അടുത്തു ബന്ധമുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന് പോലീസിന് തുടക്കം മുതലേ സംശയമുണ്ടായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്