Hyderabad: നിരോധിച്ച മരുന്നുകൾ (Drugs) ഉത്പാദിപ്പിച്ച് വിതരണം ചെയ്‌ത മൂന്ന് യുവാക്കളെ പിടികൂടി. സൈബറാബാദ് പോലീസ് നടത്തിയ പരിശോധനയിലാണ് ഹൈദരാബാദിലെ പ്രവർത്തിച്ച് വരുന്ന ലാബിൽ നിന്ന് മൂവരെയും പിടികൂടിയത്. ഇതുകൂടാതെ ലാബിൽ നിന്നും അനധികൃതമായി നിർമ്മിച്ച നിരാധിക്കപെട്ട മരുന്നുകളും പിടികൂടിയിട്ടുണ്ട്. അറസ്റ്റ് ചെയ്‌തവരിൽ ഒരാൾ ഓർഗാനിക് കെമിസ്ട്രിയിൽ പിഎച്ച്ഡി നേടിയ ആള് കൂടിയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

 സൈബറാബാദ് പോലീസ് (Police) നൽകുന്ന വിവരം ഓര്ഗാനിക് കെമിസ്ട്രിയിൽ പിഎച്ച്ഡി നേടിയ ഗുഡികളി ലിംഗാഗൗഡ്  (36) നെയാണ് അറസ്റ്റ് ചെയ്‌തത്‌. ഇത് കൂടാതെ ഇയാളെ നിരോധിച്ച മരുന്ന് ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും സഹായിച്ച മറ്റ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരോധിച്ച അൽപ്രോസോലം എന്ന മരുന്ന് ഉത്പാദിപ്പിച്ച് വിതരണം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.


ALSO READ: ഗാർഹിക പീഡനം: ഉത്തർപ്രദേശിൽ ബിജെപി എംപിയുടെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു


നിരോധിച്ച ഡ്രഗായ  അൽപ്രോസോലത്തിന്റെ ഉത്പാദനവും വിതരണവും നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ്   സൈബറാബാദ്  പൊലീസ് പരിശോധന (Raid) നടത്തിയത്.  വിവരം ലാഭച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഏകദേശം 140 കിലോഗ്രാം അൽപ്രോസോലം പിടിച്ചെടുത്തു. ഇതിന്റെ മൂല്യം ഏകദേശം 8.50 കോടി  രൂപ വരും. 


ALSO READ: Father sentenced to 212 years in Jail: കുട്ടികളെ കൊലപ്പെടുത്തിയ പിതാവിന് 212 വർഷം തടവ് ശിക്ഷ


പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാൾ മേഡക് ജില്ലയിലെ മധൂർ സ്വദേശിയാണെന്നും. ഇയാൾ ഹൈദരാബാദിലെ (Hyderabad) വ്യാവസായിക മേഖലയായ ജീഡിമെറ്റലയിൽ ഡോ. ഗൗഡ്സ് ലബോറട്ടറീസ് എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചിട്ടുണ്ടെന്നും കണ്ടെത്താൻ സൈബറാബാദ് പൊലീസിന് കഴിഞ്ഞു. 


വിജയവാഡയിൽ (Vijayawada) ഫാർമസ്യുട്ടികൽ കമ്പനി നടത്തി വരുന്ന സുഹൃത്ത് കിരൺ കുമാറിന്റെ സഹായത്തോടെയാണ് ഗുഡികളി ലിംഗാഗൗഡ് അനധികൃത മരുന്നുത്പാതനം ആരംഭിച്ചത്. എളുപ്പത്തിൽ പണം ഉണ്ടാക്കാൻ നിരോധിച്ച മരുന്നുണ്ടാക്കാൻ ഗുഡികളി ലിംഗാഗൗഡിനെ പ്രേരിപ്പിച്ചതും മരുന്നിന്റെ വിതരണത്തിന് സഹായിച്ചതും കിരൺ കുമാറാണെന്ന് ബാലനാഗർ മേഖല ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പറഞ്ഞു.


ALSO READ: Uttar Pradesh: മകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി നല്‍കി, പിന്നാലെ പിതാവിന്‍റെ ദുരൂഹ മരണം


ഇത്കൂടാതെ മരുന്ന് കിരണിന്റെ ഡ്രൈവറായ വിനോദ് കുമാറാണ് മരുന്ന് കടത്താൻ സഹായിച്ചിരുന്നത്. മാത്രമല്ല ഗുഡികളി ലിംഗാഗൗഡിന്റെ ഭാര്യാസഹോദരനും എആർ കോൺസ്റ്റബിളിലുമായ മാധുരി രാമ കൃഷ്ണ ഗൗഡും മരുന്ന് കടത്താനുള്ള സഹായം ചെയ്തിരുന്നു. കൂടാതെ പോലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനും സഹായിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.