Fire at Covid Care Centre: വിജയവാഡയിൽ കോവിഡ് കെയർ സെന്‍ററില്‍ അഗ്നിബാധ, 7 പേര്‍ക്ക് ദാരുണാന്ത്യം

ഗു​ജ​റാ​ത്തി​ല്‍  കോ​വി​ഡ്  (COVID-19) ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍  8  പേ​ര്‍  മ​രി​ക്കാനിടയായ സംഭവത്തിന്‌ പിന്നാലെ മറ്റൊരു ദുരന്തം കൂടി...

Last Updated : Aug 9, 2020, 10:03 AM IST
  • വിജയവാഡയില്‍ കോവിഡ് കെയർ സെന്‍ററില്‍ (Covid Care Centre) അഗ്നിബാധ
  • സംഭവത്തില്‍ 7 പേര്‍ വെന്തുമരിച്ചു
  • ഗോൾഡൻ പാലസ്' എന്ന പേരിലുള്ള കെട്ടിടമാണ് കോവിഡ് കെയർ സെന്‍ററാക്കി മാറ്റിയിരുന്നത്
  • സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി റിപ്പോർട്ട് തേടി
Fire at Covid Care Centre: വിജയവാഡയിൽ കോവിഡ് കെയർ സെന്‍ററില്‍ അഗ്നിബാധ,  7 പേര്‍ക്ക്   ദാരുണാന്ത്യം

വിജയവാഡ: ഗു​ജ​റാ​ത്തി​ല്‍  കോ​വി​ഡ്  (COVID-19) ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍  8  പേ​ര്‍  മ​രി​ക്കാനിടയായ സംഭവത്തിന്‌ പിന്നാലെ മറ്റൊരു ദുരന്തം കൂടി...

ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് ദുരന്തം അരങ്ങേറിയത്. വിജയവാഡയില്‍  കോവിഡ് കെയർ സെന്‍ററിന്  (Covid Care Centre) തീപിടിച്ചു. സംഭവത്തില്‍ 7 പേര്‍  വെന്തുമരിച്ചു.

ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള കൃഷ്ണ ജില്ലയിലെ കോവിഡ് കെയർ സെന്‍ററിലാണ്  വൻ അഗ്നിബാധയുണ്ടായത്. 30  പേരാണ് ഇവിടെ ചികിത്സയില്‍ ഉണ്ടായിരുന്നത്. 15 പേരെ രക്ഷപെടുത്തിയതായാണ് റിപ്പോര്‍ട്ട്.

Also read: COVID ആ​ശു​പ​ത്രി​യി​ല്‍ വന്‍ തീ​പി​ടി​ത്തം; 8 പേര്‍ വെന്തുമരിച്ചു...
 

ഗോൾഡൻ പാലസ്' എന്ന പേരിലുള്ള കെട്ടിടമാണ്  കോവിഡ് കെയർ സെന്‍ററാക്കി മാറ്റിയിരുന്നത്. 30 രോഗികളും   10 മെഡിക്കൽ ജീവനക്കാരു൦  ഇവിടെയുണ്ടായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.  കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിയതായാണ് സൂചന. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

Also read: COVID ആ​ശു​പ​ത്രി​യി​ല്‍ തീ​പി​ടി​ത്തം; അ​ന്വേ​ഷ​ണം പ്ര​ഖ്യാപി​ച്ച്‌ മു​ഖ്യ​മ​ന്ത്രി വി​ജ​യ് രുപാണി

സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി  റിപ്പോർട്ട് തേടി. 

 

 

More Stories

Trending News