തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. ജില്ലയിലെ സ്വകാര്യ ഫിനാൻസുകളിൽ വ്യാപകമായി മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിവരുന്ന സംഘത്തിലുള്ളവർക്ക് മുക്കുപണ്ടം എത്തിച്ചു കൊടുത്ത വിതുര തൊളിക്കോട് ഇരുത്തലമൂല മുനീറ മൻസ്സിലിൽ ഫത്ത ഹുദ്ദീൻ ( 29) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്ത  മുഹമ്മദ്‌ യൂസഫിനു മുക്കുപണ്ടം എത്തിച്ചു കൊടുത്തത് ഇയാളാണ്. ഫത്തഹുദ്ദീന്റെ കീഴിൽ ഇതുപോലെ വേറെയും ഏജൻറുമാർ ഉള്ളതായാണ് വിവരം. തിരുവനന്തപുരത്തെ പ്രമുഖ ജുവലറിയിലെ ഒരു ബ്രാഞ്ചിലെ ഷോപ്പ് മാനേജർ ആയി ജോലി നോക്കി വരുന്ന ഫത്തഹുദ് ദീൻ ഷോപ്പിൽ വരുന്ന ചില ഇടപാടുകാരെ പരിചയപ്പെടുന്നതാണ് പതിവ്. ഇവരുടെ വിവാഹ ആവശ്യങ്ങൾക്കും മറ്റു ചടങ്ങുകൾക്കും വിലക്കുറച്ചു സ്വർണം കൊടുക്കാമെന്നു പറഞ്ഞ് അവരെ ഫോണിൽ ബന്ധപ്പെട്ട് അവരുടെ വീടുകളിൽ പോയി ക്യാൻവാസ് ചെയ്ത് മുക്കുപണ്ടം വില്പന നടത്തിയതായും പോലീസ് സംശയിക്കുന്നു.


ഇത്തരത്തിൽ ആർക്കെങ്കിലും ഫത്തഹുദ്ദീൻ സ്വർണം കൊണ്ട് തന്നിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളിൽ കൊണ്ട് പോയി സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കേണ്ടതാണ്. പത്ര വാർത്ത കണ്ട് ജില്ലയുടെ പലഭാഗത്തു നിന്നും സ്വകാര്യ പണമിടപാടുക്കാർ നെടുമങ്ങാട് പോലീസുമായി ബന്ധപ്പെടുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ