കൊച്ചി: ഗൂഗിൾ പേയിൽ നിന്ന് നമ്പർ എടുത്ത് നടിക്ക് അശ്ലീല മെസ്സേജുകൾ അയച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ.  മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോ പാർക്ക് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.  കൊച്ചിയിലെ റെസ്റ്റോ കഫെയിലെ ജീവനക്കാരനായ പ്രതി നിഷാന്ത്‌. നടിയും എയർ ഹോസ്റ്റസുമാണ് കേസിലെ പരാതിക്കാരി. അറസ്റ്റ് സംബന്ധിച്ച് താരം ഫേസ്ബുക്കിലും കുറിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പല തരത്തിലുള്ള വിവിധങ്ങളായ അപകീർത്തി പ്രചാരണവും ഭീഷണിയും മുതൽ തൊട്ട്ഹണി ട്രാപ്പ് എന്ന് വരെ പറഞ്ഞു മനസികമായി പലരും തകർക്കാൻ നോക്കി എല്ലാം തരണം ചെയ്തു.അതിന് എൻ്റെ സോഷ്യല്‍ മീഡിയ കൂട്ടുകാരാണ് ധൈര്യം നല്‍കിയത്- ജിപ്സ കുറിച്ചു. തന്നെ സഹായിച്ച സോഷ്യല്‍മീഡിയ സുഹൃത്തുക്കള്‍ക്കും മാധ്യമ സുഹൃത്തുക്കളും പൊലീസിനും നന്ദി അറിയിക്കാനും ജിപ്സ മറന്നില്ല.


പോസ്റ്റ് ഇങ്ങനെ


ചെറിയ ധൈര്യമൊന്നും പോരായിരുന്നു… കാരണം വാദിയെ പ്രതിയാക്കുന്ന പോലെ നമ്മളെ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത തരത്തില്‍ അപകീർത്തി പ്രചരണവും ഭീഷണിയും തൊട്ട്ഹണി ട്രാപ്പ് എന്ന് വരെ പറഞ്ഞു മനസികമായി തകർക്കാൻ നോക്കി…എല്ലാം തരണം ചെയ്തു… അതിന് എൻ്റെ Social Media കൂട്ടുകാരാണ് ധൈര്യം നല്‍കിയത്… കമൻ്റില്‍ക്കൂടെ അവർ അവരുടെ പിന്തുണ അറിയിച്ചു… ഒരു പട തന്നെ.കൂടെ നിന്നു ധൈര്യം തന്നു.. ഞാൻ ഒറ്റയ്ക്കായിരുന്നില്ല. സത്യത്തില്‍ അവരാണ് എനിക്ക് ധൈര്യം നല്‍കിയത്.. അവരില്ലായിരുന്നെങ്കില്‍ ഞാൻ തളർന്നേനെ.ഒപ്പം മാധ്യമ സുഹൃത്തുക്കളും പിന്നെ പോലീസും. നിങ്ങളാണെൻ്റെ ധൈര്യം നന്ദി പോസ്റ്റിൽ പറയുന്നു.


 



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.