Crime News: അയിരൂരിൽ 17 കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Sexual Harassment: സോഷ്യൽമീഡിയ വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച യുവാവ് വീടിന്റെ ലൊക്കേഷൻ ചോദിച്ചറിഞ്ഞ ശേഷം വീട്ടിൽ എത്തുകയുമായിരുന്നു
തിരുവനന്തപുരം: അയിരൂരിൽ 17കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൂജപ്പുര സ്വദേശി ഗോകുലാണ് അറസ്റ്റിലായത്. സോഷ്യൽമീഡിയ വഴി യുവാവ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും വീടിന്റെ ലൊക്കേഷൻ ചോദിച്ചറിഞ്ഞ ശേഷം വീട്ടിൽ എത്തുകയുമായിരുന്നു.
Also Read: ഹോട്ടൽ ഉടമയെ വെട്ടി പരിക്കേൽപ്പിച്ചു; 4 പേർ അറസ്റ്റിൽ
ശേഷം പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഫോട്ടോയും യുവാവിന്റെ പക്കൽ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. യുവാവിന്റെ മൊബൈലിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തതാണോ അതോ വ്യജ വീഡിയോ ആണോ എന്നുള്ളത് തുടർ അന്വേഷണത്തിൽ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. പോക്സോ, ഐ ടി ആക്ടുകൾ പ്രകാരം അയിരൂർ പോലീസ് കേസെടുത്തു പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
Also Read: സൂര്യന്റെ രാശിമാറ്റം സൃഷ്ടിക്കും രാജലക്ഷണ രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!
കണ്ണിൽ മരുന്നൊഴിച്ച് കാത്തിരുന്ന പത്തുവയസ്സുകാരിക്ക് ലൈംഗികാതിക്രമം; സംഭവം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിൽ
സർക്കാർ ആശുപത്രിയിൽ കണ്ണിൽ മരുന്നൊഴിച്ച് കാത്തിരുന്ന പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ് സംഭവം. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ പ്രതിയെ വളരെ വേഗം പിടികൂടി. ഉദിയന്‍കുളങ്ങര സ്വദേശി സതീഷ് (52) ആണ് പിടിയിലായത്. ആശുപത്രിയിൽ കണ്ണ് ചികിത്സക്ക് എത്തിയതായിരുന്നു പെണ്‍കുട്ടി. കണ്ണില്‍ മരുന്നൊഴിച്ചശേഷം കണ്ണടച്ച്, പരിശോധനയ്ക്കായി കാത്തിരുന്നു. കുട്ടി കരയുന്നത് കണ്ട് കുട്ടിയുടെ രക്ഷിതാക്കളും മറ്റുള്ളവരും എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.