ഹോട്ടൽ ഉടമയെ വെട്ടി പരിക്കേൽപ്പിച്ചു; 4 പേർ അറസ്റ്റിൽ

അർദ്ധരാത്രിയോടെ ഹോട്ടൽ അടയ്ക്കുന്ന സമയത്തു ഹോട്ടലിൽ വീണ്ടുമെത്തി അസഭ്യം വിളിക്കുകയും വഴക്കിടുകയും ചെയ്തതാണ് സംഭവം

Written by - Zee Malayalam News Desk | Last Updated : Dec 25, 2023, 10:20 PM IST
  • ഓർഡർ ചെയ്തതിൽ ഒരു ഐറ്റം ഉൾപ്പെടുത്തിയില്ല എന്നാരോപിച്ചു പ്രതികൾ ഹോട്ടലിൽ എത്തി വഴക്കിട്ടിരുന്നു
  • ആർ.ടി. ഒ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന സംസം ഹോട്ടൽ ഉടമക്കാണ് മർദ്ദനം
  • പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ഹോട്ടൽ ഉടമയെ വെട്ടി പരിക്കേൽപ്പിച്ചു; 4 പേർ അറസ്റ്റിൽ

വർക്കല: ഹോട്ടൽ ഉടമയെ വെട്ടി പരിക്കേൽപ്പിച്ച 6 അംഗ  സംഘത്തിലെ 4 പേരെ  വർക്കല പൊലീസ് പിടികൂടി. കഴിഞ്ഞ 17 ന് രാത്രിയിലാണ് സംഭവം. വർക്കല പുത്തൻ ചന്തയിൽ  ആർ.ടി. ഒ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന സംസം ഹോട്ടൽ ഉടമ നൗഷാദിന് (47) നാണ് ആക്രമണത്തിൽ തലയ്ക്ക് വെട്ടേറ്റത്.

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളിൽ  കോരണി സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന ബിജു, പാലച്ചിറ സ്വദേശി കിട്ടൂസ്, വെട്ടൂർ സ്വദേശി റിക്കാസ് മോൻ , ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന ശ്രീജിത്ത് എന്നിവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.നൗഷാദിന്റെ ഹോട്ടലിലിൽ നിന്നും സംഭവം നടക്കുന്നതിന് തലേന്ന് ഇവർ  ഭക്ഷണം പാഴ്‌സൽ വാങ്ങിയിരുന്നു. ഓർഡർ ചെയ്തതിൽ ഒരു ഐറ്റം ഉൾപ്പെടുത്തിയില്ല എന്നാരോപിച്ചു പ്രതികൾ ഹോട്ടലിൽ എത്തി വഴക്കിട്ടിരുന്നു.

തുടർന്ന്  അർദ്ധരാത്രിയോടെ ഹോട്ടൽ അടയ്ക്കുന്ന സമയത്തു ഹോട്ടലിൽ വീണ്ടുമെത്തി അസഭ്യം വിളിക്കുകയും വഴക്കിടുകയും ചെയ്തു  പൊലീസിൽ വിവരമറിയിക്കാൻ ശ്രമിച്ചപ്പോൾ നൗഷാദിന്റെ മൊബൈൽ ഇവർ പിടിച്ചു വാങ്ങുകയും വീണ്ടും ക്രൂരമായി മർദ്ധിക്കുകയും ചെയ്തു.

തുടർന്ന് പ്രതികൾ കയ്യിൽ കരുതിയിരുന്ന ഒന്നര അടി നീളമുള്ള ഇരുതല മൂർച്ചയുള്ള വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടിയെന്നാണ് നൗഷാദ് പൊലീസിന് നൽകിയ മൊഴി.  
പരിക്കേറ്റ നൗഷാദ്   സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. ഒളിവിലായിരുന്ന പ്രതികളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പിടികൂടിയത്.  പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ 2 പേർ ഇപ്പോഴും ഒളിവിലാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News