കാസർഗോഡ്:  നടന്നു പോവുകയായിരുന്ന നഴ്സായ യുവതിക്ക് നേരെ വാഹനത്തിലിരുന്നുകൊണ്ട് നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ടതും  ഇപ്പോള്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമായ എ അര്ശാദിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് വെള്ളിയാഴ്ച രാവിലെയോടെയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: വാഹനങ്ങളുടെ ബാറ്ററി മോഷണം നടത്തി വന്നിരുന്ന മൂന്നംഗസംഘം പിടിയിൽ


കാഞ്ഞങ്ങാടിനടുത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി നോക്കുന്ന യുവതി കോട്ടച്ചേരിയില്‍ ബസിറങ്ങിയ ശേഷം വഴിയരികിലൂടെ നടന്നുപോകുമ്പോള്‍ ഗുഡ്സ് ഓട്ടോറിക്ഷയിലിരുന്ന അർശാദ് യുവതിയെ വിളിച്ചശേഷം  നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നാണ് പരാതി. യുവതി ഉടന്‍ തന്നെ ഹൊസ്ദുര്‍ഗ് പോലീസിനെ സമീപിക്കുകയും പരാതി നൽകുകയുമായിരുന്നു. ഇതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Also Read: കർണാടക സത്യപ്രതിജ്‍ഞ ഇന്ന്, സിദ്ധരാമയ്യക്കും ഡികെയ്ക്കും ഒപ്പം അധികാരമേൽക്കുന്നത് 25 മന്ത്രിമാർ


പ്രതിയായ അര്‍ശാദ് ഗുഡ്‌സ് ഓടോറിക്ഷയില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പഴക്കച്ചവടം നടത്തുന്നയാളാണ്.  ഇയാൾ നേരത്തേയും ഇത്തരം കേസിൽ അറസ്റ്റിലായിട്ടുണ്ട്.  ഇക്കഴിഞ്ഞ ജനുവരി 14 ന് സ്‌കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അര്‍ശാദിനെ പോക്‌സോ കേസില്‍ അറസ്റ്റു ചെയ്തിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത 11 ഉം 13 ഉം വയസുള്ള പെണ്‍കുട്ടികള്‍ക്ക് നേരെ ഗുഡ്‌സ് ഓടോറിക്ഷയില്‍ പോവുകയായിരുന്ന പ്രതി റോഡില്‍ വണ്ടി നിര്‍ത്തിയ ശേഷം ഉടുമുണ്ട് പൊക്കി നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നായിരുന്നു കേസ്.  ഇയാൾ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം വീണ്ടും സമാന കേസില്‍ അറസ്റ്റിലായിരിക്കുകയാണ്.


Also Read: Guru-Chandra Gochar 2023: വെറും 5 ദിവസം... ഗജകേസരി യോഗത്തിലൂടെ ഈ 3 രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ


അപ്പാർട്ട്മെന്റിൽ യുവതി മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു


കൊച്ചി: കാക്കനാട് ചെമ്പുമുക്ക് പാറക്കാട്ട് ടെമ്പിൾ എംഎൽഎ റോഡിലെ അപാർട്ട്മെന്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. ഒപ്പം താമസിച്ചിരുന്ന യുവാവ് കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നിലയിലും കണ്ടെത്തി. കോഴിക്കോട് തലക്കുളത്തൂർ വി കെ റോഡ് കുനിയിൽ ബാലന്റെ മകൾ വൈഷ്ണവിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി സ്വദേശി ജേക്കബ് ജോസഫിന്റെ മകൻ അലക്സ് ജേക്കബിനെയാണ് കൈത്തണ്ട മുറിച്ച നിലയിൽ വൈഷ്ണവിയുടെ മൃതദേഹത്തിന് സമീപം കണ്ടെത്തിയത്.


Also Read: Lucky Zodiac Signs: ശനിയുടെ പ്രിയ രാശിക്കാർ ഇവരാണ്. നിങ്ങളും ഉണ്ടോ?


വൈഷ്ണവിയുടെയും കൈത്തണ്ട മുറിച്ചിട്ടുണ്ട്.  വൈഷ്ണവി സ്വകാര്യ കമ്പനിയിലെ ഡിജിറ്റൽ മാർക്കറ്റിങ് ജീവനക്കാരിയായിരുന്നു. അലക്സ് ഐടി യൂണിറ്റ് ജീവനക്കാരനുമാണ്. മൂന്നു നില സമുച്ചയത്തിലെ രണ്ടാം നിലയിലെ അപ്പാർട്ട്മെന്റ് ഇവർ രണ്ടാഴ്ച മുൻപാണ്  വാടകക്കെടുത്തത്. ഇന്നലെ രാവിലെ 9മണിയോടെ മീറ്റർ റീഡിങ് എടുക്കാനെത്തിയ ജല അതോറിറ്റി ജീവനക്കാരൻ അപ്പാർട്മെന്റിനകത്തു നിന്നും ഞെരക്കവും കരച്ചിലും കേട്ടതിനെ തുടർന്ന് മുകൾനിലയിലെത്തി നോക്കിയപ്പോഴാണ് സംഭവം നാട്ടുകാരറിയുന്നത്. അലക്സ് തറയിൽ കിടക്കുകയായിരുന്ന വൈഷ്ണവിയുടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന നിലയിലായിരുന്നു. പരിസരത്ത് രക്തം തളം കെട്ടിക്കിടപ്പുണ്ടായിരുന്നു. വൈഷ്ണവി തൂങ്ങി മരിച്ചതാണെന്നും താൻ അഴിച്ചു താഴെ കിടത്തിയതാണെന്നുമാണ് അലക്സ് പോലീസിനോട് പറഞ്ഞത്. വൈഷ്ണവി തൂങ്ങിയെന്നു പറയുന്ന മുറിയിലെ ഫാനിൽ തുണി കെട്ടിയിരുന്നു.


വ്യാഴാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും അതിനിടയിൽ തന്നെ മുറിയിൽ പൂട്ടി വൈഷ്ണവി അടുത്ത മുറിയിലേക്കു പോയതായും അലക്സ് പറഞ്ഞു.  ശേഷം  വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോഴാണ് വൈഷ്ണവിയെ അടുത്ത മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെതെന്നുമാണ് അലക്സ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.  വൈഷ്ണവി മരിച്ചെന്ന് വ്യക്തമായപ്പോൾ അത് സഹിക്കാൻ കഴിയാത്തതു കൊണ്ടാണ് സ്വന്തം കൈത്തണ്ട മുറിച്ചതെന്നും അലക്സ് പോലീസിനെ അറിയിച്ചു.  വൈഷ്ണവിയുടെ മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അലക്സ് ഇതേ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.