Crime News: സ്വകാര്യ കമ്പനിയുടെ ഓഫീസിൽ കയറി ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ചു പണം തട്ടി; സംഭവം വൈക്കത്ത്
Robbery: ഡെന്നിസ് ഏഴാം തീയതി രാത്രിയാണ് വൈക്കം ചാലപറമ്പ് ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്
വൈക്കം: കോട്ടയം വൈക്കത്ത് സ്വകാര്യ കമ്പനിയുടെ ഓഫീസിൽ കയറി ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ചു പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. പിടിയിലായത് തകഴി സ്വദേശി ഡെന്നിസ് എന്ന 21കാരനാണ്. ഇയാൾ അടിച്ചുമാറ്റിയ ചെക്ക് ലീഫ് കൊണ്ട് ബാങ്കിൽ നിന്ന് പണം പിൻവലിച്ചിരുന്നു.
Also Read: യുപിയിൽ 15കാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി എംഎൽഎക്ക് 25 വർഷം തടവ്
ആലപ്പുഴയിലെ തകഴി പടഹാരം ഭാഗത്ത് ശ്യാംഭവൻ വീട്ടിൽ ഡെന്നിസ് എന്ന് വിളിക്കുന്ന അപ്പു ഏഴാം തീയതി രാത്രിയാണ് വൈക്കം ചാലപറമ്പ് ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്. ശേഷം ഇയാൾ ഇത് ഉപയോഗിച്ച് ബാങ്കിൽ നിന്നും പണം പിന്‍വലിക്കുകയും ചെയ്തിരുന്നു. അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതിന് പിന്നാലെ സ്ഥാപന ഉടമ നൽകിയ പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു.
Also Read: Surya Favourite Zodiacs: ഇന്ന് ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും ലഭിക്കും സർവ്വസൗഭാഗ്യങ്ങളും!
വൈക്കം സ്റ്റേഷൻ എസ്ഐ മാരായ സുരേഷ് എസ്, വിജയപ്രസാദ്, സിപിഓ അജീഷ് എന്നിവർ ചേർന്നാണ് ഡെന്നിസിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ കൊല്ലം ഈസ്റ്റ്, പുനലൂർ എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി. നവംബർ മാസത്തിലും സമാനമായ സംഭവത്തിൽ കാലിക്കറ്റ് ട്രേഡ് സെന്‍റര്‍ ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒന്നേ മുക്കാല്‍ കോടി രൂപ തട്ടിയ കേസില്‍ കോയമ്പത്തൂർ സ്വദേശി പിടിയിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.