പുതുക്കാട്: സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയ കേസിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ പിടികൂടി. കണ്ണൂർ ചിറയ്ക്കൽ പുതിയ തെരുവ് സ്വദേശി ജിഗിനീഷാണ് അറസ്റ്റിലായത്. അന്നമനട ഭാഗത്ത് വാടകയ്ക്ക് ഒരാൾ സംശയാസ്പദമായ സാഹചര്യത്തിൽ വാടകയ്ക്ക് താമസിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പുതുക്കാട് പൊലീസ് യുവാവിനെ പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Madhya Pradesh-ൽ പതിമൂന്നുക്കാരിയെ 9 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു


ക്രയിൻ റോപ്പ് പൊട്ടി ഒരാൾ മരിച്ച സംഭവത്തെ തുടർന്നുള്ള കേസ് റദ്ദാക്കാൻ സഹായിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ പാലിയേക്കര സ്വദേശിയായ ക്രയിൻ സർവീസ് സ്ഥാപന ഉടമയെ ഒരാൾ സമീപിച്ചു. തനിക്ക് Supreme Court ജഡ്ജിയെ പരിചയമുണ്ടെന്നും അയാൾ പറഞ്ഞിരുന്നു. തുടർന്ന് ജിഗിനീഷ് സുപ്രീം കോടതി ജഡ്ജിയായി ചമഞ്ഞ് കേസ് റദ്ദാക്കാൻ രണ്ട് ഗഡുക്കളായി പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു.


ALSO READ: Jesna Missing Case: കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബി.ജെ.പി


ഇതിന് ശേഷം യാതൊരു വിവരവും ലഭിക്കാതിരുന്ന സ്ഥാപന ഉടമ പൊലീസിൽ വിവരം നൽകി. തുടർന്നുള്ള അന്വേഷണത്തിൽ  ചാലക്കുടി DYSP സന്തോഷിന്റെ നേതൃത്വത്തിലാണ് ജിഗിനീഷിനെ അറസ്റ്റ് ചെയ്തത്.    


ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ ഡിപ്ലോമ പാസ്സായ  ജിഗിനീഷിനെതിരെ വിവിധ സ്റ്റേഷനുകളിലായി ജോലി വാഗ്‌ദാനം ചെയ്തു കൊണ്ടുള്ള  തട്ടിപ്പിനും പരാതികളുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.