പെരുമ്പാവൂര്‍: ഓണ്‍ലൈനിലൂടെ വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന കാരണം പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം തട്ടിയ പ്രതി അറസ്റ്റിൽ. പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയിലെ ലിയാഖത്ത് അലീഖാനെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മുഖംമൂടിയിട്ടെത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമം; സംഭവം കുറ്റ്യാടിയിൽ


ലിയാഖത്ത് തൊണ്ണൂറായിരം രൂപയുടെ ആപ്പിള്‍ വാച്ച് ഓണ്‍ലൈനിലൂടെയാണ് വാങ്ങിയത്. ശേഷം വാച്ച് കേടാന്നെന്നും പറഞ്ഞ് ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് പണം തട്ടുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.  ഇയാളെ സമാന സംഭവത്തിന് ഹരിപ്പാട് പോലീസും കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു.  ഇത് കൂടാതെ ഊന്നുകല്‍, കോതമംഗലം, മൂന്നാര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലും ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് പോലീസ് പറയുന്നത്.


Also Read: നിങ്ങൾ ഈ രാശിക്കാരാണോ? ലഭിക്കും വൻ നേട്ടങ്ങൾ!


തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് അതിഥി തൊഴിലാളികളുടെ മർദ്ദനം


പോത്തൻകോട് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളികളുടെ മർദ്ദനം. ഇന്ന് സെപ്റ്റംബർ 17 ഞായറാഴ്ച വൈകിട്ട് 3.30 യോടുകൂടി പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ വച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിൽ വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട്  കക്കോടി സ്വദേശി കെ. ശശികുമാറിന് പരിക്കേറ്റു. ശശികുമാറിന്റെ വലതു കൈ വിരലിന് ഗുരുതര പരിക്ക് പറ്റിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.


Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..


സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാർ ചേർന്ന്  പിടികൂടി പോലീസിൽ ഏൽപിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ ഹൈദർ അലി (31),സമീർ ദാസ് (22) ആസാം സ്വദേശി മിഥുൻ ദാസ് (27) എന്നിവരാണ് പിടിയിലായത് . പോത്തൻകോടിനടുത്ത് പ്ലാമൂട് വച്ച്  മദ്യലഹരിയിലായിരുന്ന പ്രതികൾ റോഡിന്റെ മധ്യഭാഗത്ത് നിന്നുകൊണ്ട് ബസിന് കൈ കാണിച്ചതിന് ശേഷം ബസ്സിൽ ശക്തമായി അടിക്കുകയും ചെയ്തു. തുടർന്ന് ഡ്രൈവർ ബസ് നിർത്താതെ കെഎസ്ആർടിസി പോത്തൻകോട് സ്റ്റാൻഡിലേക്ക് പോയി. പുറകിൽ നിന്ന് വന്ന മറ്റൊരു ബസ്സിൽ കയറിയ സംഘം കെഎസ്ആർടിസി ബസ്റ്റാൻഡിൽ വച്ച് ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.