അമ്പലപ്പുഴ: ചൊവ്വാ ദോഷം മാറാനുള്ള പൂജ നടത്താനെന്ന വ്യാജേന സ്വര്‍ണ്ണ പാദസരം തട്ടിയെടുത്ത യുവാവ് പോലീസ് പിടിയിൽ. ഇടുക്കി വണ്ടൻമേട് സ്വദേശിയായ തുളസീധരന്റെ മകൻ ശ്യാം കുമാറാണ് പോലീസ് പിടിയിലായത്.  അമ്പലപ്പുഴ കരുമാടി സ്വദേശിയുടെ മകളുടെ പാദസരമായിരുന്നു ഇയാള്‍ തട്ടിയെടുത്തത്. പെൺകുട്ടിയ്ക്ക് ചൊവ്വാ ദോഷം ഉണ്ടെന്നും വിവാഹം നടക്കാന്‍ ചൊവ്വാ ദോഷം മാറാനുള്ള പൂജ നടത്താനാണെന്നും പറഞ്ഞാണ് ഇയാള്‍ പാദസരം തട്ടിയെടുത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: അച്ഛനെ കൊന്നതിന് ഉത്തരവാദി അമ്മയാണെന്ന് തെളിയിച്ച് മകൾ; വീട്ടമ്മയും കാമുകനും പിടിയിൽ


ശ്യാം കുമാർ അഞ്ചു മാസം മുൻപ് ഫേസ്ബുക്കിലൂടെയാണ് യുവതിയുമായി പരിചയത്തിലാവുന്നത്.  ശേഷം വീട്ടിലെ വിവരങ്ങള്‍ പെൺകുട്ടിയിൽ നിന്നും അറിഞ്ഞ ഇയാൾ പെൺകുട്ടിയുടെ ജാതകത്തിലെ ചൊവ്വാദോഷത്തെക്കുറിച്ച് മനസിലാക്കുകയും ശേഷം  പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പമുണ്ടാക്കുകയുമായിരുന്നു. അതിനു ശേഷം ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ വരുകയും  കല്യാണ സംബന്ധമായ കാര്യങ്ങൾ ഗണിച്ചു പറഞ്ഞതിനു ശേഷം അതിന്റെ ദോഷം മാറാൻ പാദസര പൂജ നടത്തണമെന്നും പറഞ്ഞ ശേഷം പാദസരം കൈക്കലാക്കുകയായിരുന്നു.  പാദസാരം കയ്യിൽ കിട്ടിയതും ഇയാൾ ബൈക്കിൽ കയറി കടന്നു കളഞ്ഞു.  ഇതോടെയാണ് തങ്ങൾ പറ്റിക്കപ്പെട്ടുവെന്ന വിവരം യുവതിയും കുടുംബവും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് യുവതിയുടെ  മാതാപിതാക്കൾ പോലീസില്‍ പരാതി നൽകുകയും അമ്പലപ്പുഴ ഇൻസ്പെക്ടർ ദ്വിജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുകയുമായിരുന്നു.  അന്വേഷണത്തിനിടയിലാണ് ഇടുക്കി കട്ടപ്പനയിൽ നിന്നും ശ്യാം കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.


Also Read: Viral Video: നദിക്കരയിൽ പാമ്പും കടുവയും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..!


പോലീസ് അന്വേഷണത്തിൽ ശ്യാം കുമാറിനെതിരെ ഇത്തരത്തിൽ തിരുവനന്തപുരത്തും കേസുണ്ടെന്നാണ് പറയുന്നത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.  എസ്.ഐ സന്തോഷ് കുമാർ, ജൂനിയർ എസ്.ഐ ബാലസുബ്രഹ്മണ്യം, സി പി ഒമാരായ ജോസഫ് ജോയ്, അനീഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.