Gold Smuggling: കസ്റ്റംസിനെ വെട്ടിച്ച് കടന്നു.. ചെന്നുപെട്ടത് പോലീസിന്റെ മുന്നിൽ; 58 ലക്ഷത്തിന്റെ സ്വർണ്ണവുമായി പ്രതി പിടിയിൽ
Gold Seized: എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സാലിം കരിപ്പൂരിലെത്തിയത് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പിടിവീഴാതെ പുറത്തിറങ്ങിയെങ്കിലും പോലീസ് കസ്റ്റഡിയിലെക്കുകയായിരുന്നു.
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 966 ഗ്രാം സ്വര്‍ണം പോലീസ് പിടിയിൽ. കുവൈത്തില്‍ നിന്നും കരിപ്പൂരിലെത്തിയ മലപ്പുറം വേങ്ങര സ്വദേശിയായ സാലിമിനെയാണ് സ്വര്‍ണവുമായി പോലീസ് പിടികൂടിയായത്. കാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാൾ സ്വര്‍ണം കടത്തിയതെന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് 58.85 ലക്ഷം രൂപ വില വരുമെന്നുമാണ് റിപ്പോർട്ട്.
Also Read: Crime News: 19 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ബസ് ഡ്രൈവർ അറസ്റ്റിൽ
സംഭവം നടന്നത് ഇന്നലെ രാത്രിയാണ്. എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സാലിം കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പിടിവീഴാതെ പുറത്തിറങ്ങിയ ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഗതി പുറത്തുവന്നത്. ചോദ്യം ചെയ്തപ്പോൾ ആദ്യം സാലിം സ്വർണം കയ്യിലുണ്ടെന്ന കാര്യം വിസമ്മതിക്കുകയായിരുന്നു തുടർന്ന് നടത്തിയ എക്‌സറേ പരിശോധനയിൽ കള്ളി പൊളിയുകയായിരുന്നു.
Also Read: ശുക്ര സംക്രമണത്തിലൂടെ ഇവർക്ക് ലഭിക്കും വിദേശ ജോലി; നിക്ഷേപം ആലോചിച്ചു മാത്രം!
എക്‌സറേയിൽ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നാല് കാപ്‌സ്യൂളുകള്‍ കണ്ടെത്തിയ സംഘം സാലിമിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളിൽ നിന്നും പിടിച്ചെടുത്ത സ്വര്‍ണം പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.
യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു; നടനും മുൻ ഡിവൈഎസ്പിയുമായ വി.മധുസൂദനനെതിരെ കേസ്
യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയിൽ മുൻ ഡിവൈ.എസ്.പിയും നടനുമായ വി.മധുസൂദനനെതിരെ കേസ്. ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് കേസ്. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്തു.
Also Read: Guru Gochar 2023: 12 വർഷത്തിന് ശേഷം വിപരീത രാജയോഗം; ഈ 5 രാശിക്കാർക്ക് അടിപൊളി സമയം!
ഹൊസ്ദുർഗ് ബാറിൽ അഭിഭാഷകനും കൂടിയാണ് വി.മധുസൂദനൻ. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയായിരിക്കെ 2020ൽ ആണ് ഇയാൾ വിരമിച്ചത്. കൊല്ലം സ്വദേശിനിയായ യുവതിയാണ് ബേക്കൽ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ വച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് കൊല്ലം സ്വദേശിയായ യുവതി കാസർകോട് എത്തിയത്. ഒരു സംവിധായകൻ മുഖേനയാണ് യുവതി അഭിനയിക്കാൻ എത്തിയത്. ഈ സമയം ഇയാൾ അശ്ലീച്ചുവയോടെ സംസാരിക്കുകയും ഇയാളുടെ മുറിയിലേക്ക് ചെല്ലാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...