ചെന്നൈ: കൂടെയിരുന്ന് കഞ്ചാവ് വലിക്കാന്‍ യുവാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്ന കോളജ് വിദ്യാര്‍ത്ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു. പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  സംഭവം നടന്നത് തമിഴ്നാട് കുളച്ചലിലാണ്.  വിദ്യാര്‍ത്ഥിനിയുടെ താമസ സ്ഥലത്തു നടന്ന ജോയിന്റ് പാര്‍ട്ടിക്കിടെയാണ് കാമുകന്റെ ആക്രമണം. കുളച്ചലിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥിനി തലയ്ക്കടിയേറ്റ പരുക്കുകളോടെ ആശുപത്രിയിലെത്തിയതോടെയാണു വിവരം പുറത്തറിയുന്നത്. നാഗര്‍കോവില്‍ സ്വദേശിനിയായ ഈ വിദ്യാര്‍ത്ഥിനി അജിന്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ


ഈയിടെയായി പെണ്‍കുട്ടി കഞ്ചാവ് ഉപയോഗം തുടങ്ങിയിരുന്നു. അതിനെ കാമുകൻ എതിർത്തിരുന്നു. പക്ഷെ അതൊന്നും പെൺകുട്ടി ചെവിക്കൊണ്ടില്ല മാത്രമല്ല ആണും പെണ്ണും ഒന്നിച്ചിരുന്നു കഞ്ചാവ് വലിക്കുന്ന ജോയിന്റ് പാര്‍ട്ടികളിലായിരുന്നു പെൺകുട്ടിയ്ക്ക് താല്‍പര്യം. ലഹരിയുടെ മറവിൽ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ഇത്തരം പാര്‍ട്ടികളില്‍ പതിവാണ്. ഇത്തരം പാര്‍ട്ടികളിലേക്കു സഹപാഠികളായ വിദ്യാർത്ഥിനികളെ എത്തിച്ചിരുന്നതും ഈ പെൺകുട്ടിയായിരുന്നു.  വ്യാഴാഴ്ച പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് ഇങ്ങനൊരു പാര്‍ട്ടി നടത്താൻ പദ്ധതിയുള്ളതായി കാമുകനായ അജിന്‍ അറിയുകയും അതിനെ എതിർക്കുകയും ചെയ്തുവെങ്കിലും പെൺകുട്ടി പിന്മാറിയിരുന്നില്ല.  ലഹരി പാർട്ടി നടക്കുന്നതിനിടെ പുലര്‍ച്ചെ മതില്‍ചാടി പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് എത്തിയ അജിന്‍ ഏല്ലാവരേയും ആക്രമിക്കുകയായിരുന്നു. ശേഷം പാർട്ടിക്കെത്തിയ യുവാക്കളേയും പെൺകുട്ടികളെയും അടിച്ചോടിച്ചു. ഇതിനെ എതിര്‍ത്ത പെണ്‍കുട്ടിയുടെ തല അടിച്ചുപൊട്ടിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അജിൻ ഒളിവിൽ പോകുകയായിരുന്നു.  അജിനായി പൊലീസ് തിരച്ചില്‍ തുടരുന്നതിനിടെ പെണ്‍കുട്ടിയുടെ ചതിയില്‍പെട്ട സഹപാഠികളിലൊരാള്‍ പാര്‍ട്ടിയുടെ രഹസ്യം വെളിപ്പെടുത്തുകയായിരുന്നു.


Also Read: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ


ശേഷം പെണ്‍കുട്ടിയുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയില്‍ ഗര്‍ഭനിരോധന ഉറകളും കഞ്ചാവും പോലീസ് കണ്ടെടുത്തു. കൂടുതല്‍ പെണ്‍കുട്ടികള്‍ സംഘത്തിന്റെ കെണിയില്‍ പെട്ടിട്ടുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.