തിരുവനന്തപുരം: വാടകക്കാരനെതിരെയും വീട്ടുടമയ്ക്കെതിരെയും ബോംബെറിഞ്ഞ് അക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ ചിറ്റാറ്റിൻകര വേലാൻകോണം ശിവശക്തി വീട്ടിൽ റപ്പായി എന്നറിയപെടുന്ന ശ്രീനാഥിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ 29 ന് രാത്രി ഏഴിന് വക്കം പാട്ടുവിളാകം ശ്രീനാരായണ ലൈബ്രറിക്കു മുന്നിലായിരുന്നു അക്രമണം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഉമ്മയും സഹോദരിയും താമസിക്കുന്ന വീടിന് നേരെ പെട്രോൾ ബോംബേറ്; പ്രതി പിടിയിൽ 


വടക്കേവീട്ടിൽ വാടകക്ക് താമസിക്കുന്ന കൊട്ടാരക്കര നെടുവത്തൂർ ഇടയലഴികത്തു വീട്ടിൽ വിപിൻകുമാറിനെയും വീട്ടുടമസ്ഥൻ വടക്കേവീട്ടിൽ വിജയനെയുമാണ് ശ്രീനാഥ് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പരാതി. നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇരുമ്പുപൈപ്പ് കൊണ്ട് വീട്ടുടമയുടെ ബൈക്ക് അടിച്ചു തകർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.


Also Read: Lakshmi Devi Favourite Zodiacs: ഇവരാണ് ലക്ഷ്മി ദേവിയുടെ പ്രിയപ്പെട്ടവർ, ഇതിൽ നിങ്ങളും ഉണ്ടോ?


കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ, സബ് ഇൻസ്പെക്ടർ സജിത്ത്.എസ്, എ.എസ്.ഐമാരായ ശ്രീകുമാർ, ജയപ്രസാദ്, രാജീവ്, എസ്.സി.പി.ഒ സിയാദ് എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.