വാട്ടർ അതോറിറ്റിക്ക് മുൻപിൽ വെച്ച് കൈമാറാൻ;എംഡിഎംഎ യുമായി യുവാക്കൾ കസ്റ്റഡിയിൽ
50 ഗ്രാമിലധികം എംഡിഎംഎ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.നെയ്യാറ്റിൻകര വാട്ടർ അതോറിറ്റിക്ക് സമീപം വച്ച് എംഡിഎംഎ കൈമാറാൻ എത്തിയപ്പോളാണ് പ്രതികൾ വലയിൽ കുടുങ്ങിയത്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എംഡിഎംഎ യുമായി യുവാക്കൾ കസ്റ്റഡിയിൽ. തിരുവനന്തപുരം സ്വദേശികളായ അനസ്, വിഷ്ണു ,നെടുമങ്ങാട് സ്വദേശി അഭിരാം ,കാട്ടാക്കട സ്വദേശികളായ കാർത്തിക് , ഗോകുൽ പേരാണ് കസ്റ്റഡിയിലായത്.ബാംഗ്ലൂരിൽ നിന്ന് എത്തിച്ച എം ഡി എo എ പങ്കു വയ്ക്കുന്നതിനിടയിൽ ആണ് അറസ്റ്റ് .
50 ഗ്രാമിലധികം എംഡിഎംഎ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.നെയ്യാറ്റിൻകര വാട്ടർ അതോറിറ്റിക്ക് സമീപം വച്ച് എം ഡി എം എ കൈമാറാൻ എത്തിയപ്പോളാണ് പ്രതികൾ വലയിൽ കുടുങ്ങിയത് .ആന്റി നാർക്കോട്ടിക് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് .
പിടിച്ചെടുത്ത എംഡിഎം എക്ക് വിപണിയിൽ മൂന്ന് ലക്ഷത്തോളം രൂപ വരും. എംഡിഎംഎയും , പ്രതികളെയും നെയ്യാറ്റിൻകര പോലീസിന് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...