India Press Club of North America: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ അവാർഡുകൾ; ആർ. ശ്രീകണ്ഠൻ നായർക്ക് മാധ്യമശ്രീ, ധന്യ രാജേന്ദ്രന് മാധ്യമരത്ന

Press awards: 24 ന്യൂസ് ചീഫ് എഡിറ്ററും ഫ്ലവേഴ്സ് ടിവി മാനേജിങ് ഡയറക്ടറുമായ ആർ. ശ്രീകണ്ഠൻ നായർക്ക് മാധ്യമശ്രീ പുരസ്കാരവും ദി ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റർ ധന്യ രാജേന്ദ്രന് മാധ്യമരത്ന പുരസ്കാരവും കേരള മീഡിയ അക്കാഡമിക്ക് വിശിഷ്ട പുരസ്‌കാരവും നൽകും.

Written by - Zee Malayalam News Desk | Last Updated : Jan 7, 2025, 02:39 PM IST
  • കേരള മീഡിയ അക്കാദമിക്ക് വിശിഷ്ട പുരസ്‌കാരം
  • ജനുവരി പത്തിന് വൈകിട്ട് അഞ്ചിന് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും
India Press Club of North America: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ അവാർഡുകൾ; ആർ. ശ്രീകണ്ഠൻ നായർക്ക് മാധ്യമശ്രീ, ധന്യ രാജേന്ദ്രന് മാധ്യമരത്ന

കൊച്ചി: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

24 ന്യൂസ് ചീഫ് എഡിറ്ററും ഫ്ലവേഴ്സ് ടിവി മാനേജിങ് ഡയറക്ടറുമായ ആർ. ശ്രീകണ്ഠൻ നായർക്ക് മാധ്യമശ്രീ പുരസ്കാരവും ദി ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റർ ധന്യ രാജേന്ദ്രന് മാധ്യമരത്ന പുരസ്കാരവും കേരള മീഡിയ അക്കാഡമിക്ക് വിശിഷ്ട പുരസ്‌കാരവും നൽകും. പത്രം, ടെലിവിഷൻ, ഓൺലൈൻ, റേഡിയോ, ടെക്നിക്കൽ എന്നീ വിഭാഗങ്ങൾക്ക് ഈ വർഷം പ്രത്യേക പുരസ്കാരം നൽകി ആദരിക്കുമെന്ന് സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു.

മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്ന പയനിയർ അവാർഡ് ഈ വർഷത്തെ അവാർഡുകളുടെ തിളക്കം കൂട്ടുന്നുവെന്ന് പ്രസ് ക്ലബ്ബിന്റെ നിയുക്ത പ്രസിഡന്റ് രാജു പള്ളത്ത് പറഞ്ഞു. ജനുവരി പത്തിന് വൈകിട്ട് അഞ്ച് മണിക്ക് കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ നൽകും. മന്ത്രിമാരായ പി രാജീവ്, കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേരള സർക്കാരിന്റെ ഡെൽഹിയിലെ സ്പെഷ്യൽ ഓഫീസർ പ്രൊ. കെ വി തോമസ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

ALSO READ: മനു ഭാക്കറും ഡി ഗുകേഷും ഉള്‍പ്പെടെ 4 താരങ്ങൾക്ക് ഖേൽരത്ന; സജൻ പ്രകാശിന് അർജുന

ചടങ്ങിൽ എം പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എം എൽ എ മാരായ മോൻസ് ജോസഫ്, അൻവർ സാദത്, മാണി സി കാപ്പൻ, റോജി എം ജോൺ, ടി ജെ വിനോദ്, മാത്യു കുഴൽനാടൻ , കെ എൻ ഉണ്ണികൃഷ്ണൻ, ചാണ്ടി ഉമ്മൻ, മുൻ എം പി സെബാസ്റ്റ്യൻ പോൾ, ബി ജെ പി നേതാവ് എം ടി രമേശ് എന്നിവരും സന്നിഹിതരാകും.

മാധ്യമശ്രീ പുരസ്‌കാരത്തിന് ഒരു ലക്ഷവും, മാധ്യമ രത്നക്ക് അൻപതിനായിരവും, പയനിയർ അവാർഡ്, മീഡിയ എക്സലൻസ് പുരസ്കാരങ്ങൾക്ക് ക്യാഷ് അവാർഡും, ഫലകവും, പ്രശസ്തി പത്രവും നൽകും.  പ്രശസ്ത മാധ്യമ പ്രവർത്തകനായ ജേക്കബ് ജോർജ്, മുൻ ദൂരദർശൻ പ്രോഗ്രാം മേധാവി ജി സാജൻ,  ഇന്ത്യ പ്രസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവർ  എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ നിർണയിച്ചത്. 

അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, ഇന്ത്യ പ്രസ് ക്ലബ് ട്രെഷറർ വിശാഖ് ചെറിയാൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്വൈസറി ബോർഡ് അംഗങ്ങളും ചടങ്ങിൽ സംബന്ധിക്കും.

'മീഡിയ എക്‌സലൻസ് അവാർഡ് 2025'- കെ ജി  കമലേഷ്, മികച്ച ടെലിവിഷൻ ന്യൂസ് റിപ്പോർട്ടർ, ഏഷ്യാനെറ്റ് ന്യൂസ്. രഞ്ജിത്ത് രാമചന്ദ്രൻ- മികച്ച വാർത്താ അവതാരകൻ- വാർത്ത 18 കേരളം, മാതു  സജി- മികച്ച വാർത്താ അവതാരക, മാതൃഭൂമി ന്യൂസ് ടി.വി. അപർണ വി- മികച്ച വാർത്താ നിർമ്മാതാവ്, റിപ്പോർട്ടർ ചാനൽ. ടോം കുര്യാക്കോസ്- മികച്ച അന്വേഷണാത്മക പത്രപ്രവർത്തകൻ, ന്യൂസ് 18 കേരളം, സിന്ധുകുമാർ- മികച്ച ന്യൂസ് ക്യാമറാമാൻ, മനോരമ ന്യൂസ് ചാനൽ.

ALSO READ: കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

ലിബിൻ ബാഹുലേയൻ- മികച്ച വീഡിയോ ന്യൂസ് എഡിറ്റർ,ഏഷ്യാനെറ്റ് ന്യൂസ്. അജി പുഷ്കർ- ന്യൂസ് ചാനലിലെ മികച്ച സാങ്കേതിക ക്രിയേറ്റീവ് വ്യക്തി, റിപ്പോർട്ടർ ടി.വി. സെർഗോ വിജയരാജ്- മികച്ച വിനോദ പരിപാടിയും നിർമ്മാതാവും, 'സ്റ്റാർ സിംഗർ', ഏഷ്യാനെറ്റ്. ഷില്ലർ സ്റ്റീഫൻ- മലയാള മികച്ച വാർത്താ റിപ്പോർട്ടർ, പ്രിന്റ്, സ്പെഷ്യൽ  കറസ്‌പോണ്ടന്റ്  മലയാള മനോരമ. എൻ.ആർ. സുധർമ്മദാസ്- മികച്ച ഫോട്ടോഗ്രാഫർ, പ്രിന്റ്, കേരളകൗമുദി.

ഗോകുൽ വേണുഗോപാൽ- മികച്ച യുവ പത്രപ്രവർത്തകൻ, ജനം ടി.വി. അമൃത എ.യു- മികച്ച യുവ പത്രപ്രവർത്തക, മാതൃഭൂമി ഓൺലൈൻ ന്യൂസ്. ആർ.ജെ. ഫസ്ലു- മികച്ച റേഡിയോ ജേർണലിസ്റ്റ്, ജോക്കി, എആർഎൻ ന്യൂസ്, ഹിറ്റ് എഫ് എം, ദുബായ്. 'ദി ക്യൂ'- മികച്ച ഓൺലൈൻ വാർത്താ പോർട്ടൽ, മനീഷ് നാരായണൻ, ചീഫ് എഡിറ്റർ. തിരുവനന്തപുരം പ്രസ് ക്ലബ്- ഈ വർഷത്തെ മികച്ച പ്രസ് ക്ലബ് 2024-25.

പ്രത്യേക ജൂറി അവാർഡ്- ബി. അഭിജിത്ത്, എക്സിക്യൂട്ടീവ് എഡിറ്റർ , എ. സി. വി ന്യൂസ്. പ്രത്യേക ജൂറി അവാർഡ്- രാജേഷ് ആർ നാഥ്, പ്രൊഡ്യൂസർ, വിശ്വസിച്ചോ ഇല്ലയോ, ഫ്ലവേഴ്സ് ടി.വി. 'പയനിയേഴ്‌സ് ഇൻ മീഡിയ 2025'- ഡോ. ജോർജ് മരങ്ങോലി, എഡിറ്റർ, പ്രഭാതം, വടക്കേ അമേരിക്കയിലെ ആദ്യത്തെ മലയാള പത്രം.

പേഴ്‌സി ജോസഫ്, ഡയറക്ടർ, ക്രീയേറ്റീവ് കമ്മ്യൂണിക്കേഷൻ ആൻഡ് പോസ്റ്റ് പ്രൊഡക്ഷൻ, ഏഷ്യാനെറ്റ്. അനിൽ നമ്പ്യാർ, പ്രോഗ്രാം ആൻഡ് കറന്റ് അഫേഴ്‌സ്, ജനം ടിവി. എൻ.പി. ചന്ദ്രശേഖരൻ, കൺസൾട്ടന്റ്, ന്യൂസ് ആൻഡ് കറൻ്റ് അഫയേഴ്സ്, കൈരളി ടി.വി. പി.ശ്രീകുമാർ- ഓൺലൈൻ എഡിറ്റർ. ജന്മഭൂമി. പ്രമോദ് രാമൻ- എഡിറ്റർ, മീഡിയ വൺ. സി.എൽ. തോമസ്, മുതിർന്ന പത്രപ്രവർത്തകൻ, ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻസ്, കേരള മീഡിയ അക്കാദമി. വിശിഷ്ട പുരസ്‌കാരം- കേരള മീഡിയ അക്കാദമി,  ആർ.എസ്. ബാബു, ചെയർമാൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News