കൊച്ചി: എറണാകുളത്ത് യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍. എറണാകുളം നഗരമധ്യത്തിലാണ് സംഭവം. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാൾ പാലക്കാട് സ്വദേശി സന്തോഷ് (40) ആണെന്ന് തിരിച്ചറിഞ്ഞു. ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്നാണ് പ്രാഥമിക നി​ഗമനമെന്നും പോലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

എസ്ഐയുടെ വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി


ആലപ്പുഴ: ഗ്രേഡ് എസ്ഐയുടെ വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ് കുമാറിൻ്റെ മുതുകുളം പഞ്ചായത്ത് രണ്ടാം വാർഡിൽ ചേപ്പാട് കന്നിമേലുള്ള വീട്ടിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കുന്നപ്പുഴ വലിയ പറമ്പ് സ്വദേശി സൂരജിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


ALSO READ: കൊച്ചിയിൽ വഴിതർക്കത്തെ തുടർന്ന് അടിയേറ്റയാൾ മരിച്ചു; അയൽവാസി അറസ്റ്റിൽ


എസ്ഐയുടെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് സൂരജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കനകക്കുന്ന് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മരിച്ച യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. സൂരജിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് സൂരജിന്റെ പിതാവിന്റെ സഹോദരി ഭർത്താവ് പ്രസന്നൻ ആവശ്യപ്പെട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.