Murder Case: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ഗുണ്ടാ ലിസ്റ്റിലുള്ളയാൾ
Crime News: ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പൂന്തുറ ബീമാപള്ളിയിലാണ് സംഭവം നടന്നത്. കൊലപാതകം നടത്തിയ ഹിജാസ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിന്റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളെ കുത്തി കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. ബീമാപള്ളി സ്വദേശി ഷിബിലിയാണ് കൊല്ലപ്പെട്ടത്. ഇയാൾ പോലീസിന്റെ ഗുണ്ടാ പട്ടികയിൽ ഉള്ള ആളാണ്.
Also Read: നഗരമധ്യത്തിൽ കഞ്ചാവുമായി പിടിയിലായ ആൾ ജയിലിൽ കുഴഞ്ഞുവീണു മരിച്ചു
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പൂന്തുറ ബീമാപള്ളിയിലാണ് സംഭവം നടന്നത്. കൊലപാതകം നടത്തിയ ഹിജാസ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Also Read: തന്നേക്കാൾ 10 വയസ് ഇളപ്പമുള്ള താരവുമായി കാവ്യാ മാരന്റെ ഡേറ്റിംഗ്, ആരെന്ന് അറിയുമോ?
ഇന്നലെ രാത്രിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഇടവരും നേരത്തെ പരിചയമുള്ളവരാണ്. ഇന്നലെ രാത്രിയുണ്ടായ തര്‍ക്കത്തിന് തുടര്‍ച്ചയായിട്ടാണ് ഇന്ന് പുലര്‍ച്ചെ ഹിജാസ് ഷിബിലിയെ കുത്തി കൊലപ്പെടുത്തിയത്.
Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 18 മാസത്തെ ഡിഎ കുടിശ്ശിക കിട്ടുമോ ഇല്ലയോ? അറിയാം....
വിവാഹാഭ്യര്‍ത്ഥന നിരസിച്ച 14 കാരിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്
ബിഹാറിലെ മുസാഫര്‍പൂരില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച 14 കാരിയെ യുവാവ് തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. സഞ്ജയ് റായ് എന്ന യുവാവും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നാണ് വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് 14 കാരിയെ തട്ടിക്കൊണ്ടുപോയത്. നേരത്തെ 14 കാരിയെ വിവാഹം ചെയ്യണമെന്ന താല്‍പര്യവുമായി ഇയാള്‍ കുടുംബത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിനോട് 14 കാരി വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഗുരുതര പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്ന് യുവാവ് 14കാരിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Also Read: 51 ലും അവിവാഹിത; വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടി സിത്താര!
തുടർന്നാണ് ആഗസ്റ്റ് 11 ന് രാത്രിയില്‍ സഞ്ജയ് റായി സുഹൃത്തുക്കളോടൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ യുവാവ് 14 കാരിയെ കത്തിമുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇയാളോടൊപ്പം മൂന്ന് മോട്ടോര്‍ സൈക്കിളുകളിലാണ് യുവാക്കളുടെ സംഘം പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.