7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 18 മാസത്തെ ഡിഎ കുടിശ്ശിക കിട്ടുമോ ഇല്ലയോ? അറിയാം....

7th Pay Commission, DA Arrears: DA/DR കുടിശ്ശികയെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായി അത് വിതരണം ചെയ്യുന്നതിനുള്ള സാധ്യതയെ കുറിച്ച്  ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതിലൂടെ 18 മാസത്തെ ഡിഎ കുടിശ്ശികയെക്കുറിച്ചുള്ള പ്രതീക്ഷകൾ അസ്തമിച്ചുവെങ്കിലും ആശ്വാസകരമായ ഒരു വാർത്ത കൂടിയുണ്ട്.

 

7th Pay Commission, DA Arrears: കേന്ദ്രം കേന്ദ്ര സർക്കാർ ജീവനക്കാർക്കായി ഒരു വലിയ കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. അതായത് കൊറോണ കാലത്ത് നിർത്തിവച്ച 18 മാസത്തെ കുടിശ്ശികയെ സംബന്ധിച്ച്  ജീവനക്കാർക്കായി ധനമന്ത്രാലയം ഒരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ്‌. 18 മാസത്തെ ക്ഷാമബത്തയുടെ കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിൽ ധനമന്ത്രാലയം ഉടൻ ഒരു തീരുമാനമെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ  വരുന്നുണ്ടായിരുന്നു. 

1 /9

കേന്ദ്ര സർക്കാർ ജീവനക്കാർക്കായി ഒരു വലിയ അപ്‌ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. അതായത് കൊറോണ കാലത്ത് മരവിപ്പിച്ച 18 മാസത്തെ കുടിശ്ശിക സംബന്ധിച്ച് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 18 മാസത്തെ ഡിഎ കുടിശ്ശിക അനുവദിക്കുന്ന കാര്യത്തിൽ ധനമന്ത്രാലയം തീരുമാനമെടുത്തേക്കുമെന്ന് ഏറെ നാളായി മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

2 /9

കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും 18 മാസത്തെ കുടിശ്ശിക സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുക്കാനായി വിവിധ സർക്കാർ  സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് എന്താണെന്ന് ധനമന്ത്രാലയം നേരത്തെയും പലതവണ വ്യക്തമാക്കിയിരുന്നു എങ്കിലും  മൺസൂൺ സെഷനിൽ ചോദിച്ച ചോദ്യത്തിന് ധനകാര്യ സഹമന്ത്രി രേഖാമൂലം വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്.  

3 /9

ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി 18 മാസത്തെ ഡിഎ കുടിശ്ശിക വിതരണം ചെയ്യാനുള്ള സാധ്യത ധനമന്ത്രാലയം തള്ളുകയായിരുന്നു. രാജ്യസഭാ എംപിമാരായ ജാവേദ് അലി ഖാനും റാംജി ലാൽ സുമനുമാണ് ഈ ചോദ്യം ഉന്നയിച്ചത്

4 /9

ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യവും ഉത്തരവും: കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും/പെൻഷൻകാരുടെയും 18 മാസത്തെ DA/DR താൽക്കാലികമായി നിർത്തിവയ്ക്കുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, വിശദാംശങ്ങൾ എന്തൊക്കെയാണ്? ഇല്ലെങ്കിൽ നൽകാത്തതിൻ്റെ കാരണം എന്താണ്? ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ രാജ്യം എത്തിയിട്ട് പോലും എന്തുകൊണ്ടാണ് ഇത് നൽകാത്തത്? ഇതിൽ ഇന്നുവരെ ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങൾ എന്തൊക്കെയാണ്? ഇവയ്ക്കായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്?

5 /9

കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്കും പെൻഷൻകാർക്കും നൽകേണ്ട ഡിയർനസ് അലവൻസ് (DA/DR ) 01.01.2020, 01.07.2020, 01.0.2021 എന്നിവയിൽ കൊറോണ വൈറസ് പാൻഡെമിക് മൂലമുണ്ടായ അസാധാരണമായ സാമ്പത്തിക തകർച്ചയ്ക്കിടയിൽ സർക്കാർ ധനകാര്യങ്ങളിലെ സമ്മർദ്ദം ലഘൂകരിക്കാനാണ് തീരുമാനമെടുത്തത്. കൊറോണ പാൻഡെമിക്കിൻ്റെ ആഗോള സാമ്പത്തിക ആഘാതവും 2020 ൽ സർക്കാർ സ്വീകരിച്ച ക്ഷേമ നടപടികളും കാരണം 2020-21 സാമ്പത്തിക വർഷത്തിന് ശേഷവും ധനക്കമ്മി തുടർന്നു. അതിനാൽഇത് പ്രായോഗികമായി പരിഗണിക്കില്ല എന്നായിരുന്നു മറുപടി.  

6 /9

കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്കും പെൻഷൻകാർക്കും നൽകേണ്ട ഡിയർനസ് അലവൻസ് (DA/DR ) 01.01.2020, 01.07.2020, 01.0.2021 എന്നിവയിൽ കൊറോണ വൈറസ് പാൻഡെമിക് മൂലമുണ്ടായ അസാധാരണമായ സാമ്പത്തിക തകർച്ചയ്ക്കിടയിൽ സർക്കാർ ധനകാര്യങ്ങളിലെ സമ്മർദ്ദം ലഘൂകരിക്കാനാണ് തീരുമാനമെടുത്തത്. കൊറോണ പാൻഡെമിക്കിൻ്റെ ആഗോള സാമ്പത്തിക ആഘാതവും 2020 ൽ സർക്കാർ സ്വീകരിച്ച ക്ഷേമ നടപടികളും കാരണം 2020-21 സാമ്പത്തിക വർഷത്തിന് ശേഷവും ധനക്കമ്മി തുടർന്നു. അതിനാൽഇത് പ്രായോഗികമായി പരിഗണിക്കില്ല എന്നായിരുന്നു മറുപടി.  

7 /9

ഡിഎ അരിയർ തുക പോലെ എട്ടാം ശമ്പള കമ്മീഷൻ രൂപീകരണവും കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവർ ആഗ്രഹിച്ച ഒരു ഉത്തരം ഇതുവരെ നൽകിയിട്ടില്ല. എട്ടാം ശമ്പള കമ്മീഷനെ സംബന്ധിച്ച ചോദ്യത്തിന് നിലവിൽ അതിൽ ചർച്ചയില്ലെന്ന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞുവെങ്കിലും കണക്കുകൾ അനുസരിച്ചു പുതിയ ശമ്പള കമ്മീഷൻ 2026 ൽ മാത്രമേ പ്രാബല്യത്തിൽ വരൂ എന്ന് ധനകാര്യ സെക്രട്ടറി ടി വി സോമനാഥൻ പ്രതീക്ഷ നൽകിയിട്ടുണ്ട്.  അതിനായി ഇനിയും സമയമുണ്ട്.  

8 /9

18 മാസത്തെ ഡിഎ കുടിശ്ശിക സംബന്ധിച്ച വാർത്തകൾ കേന്ദ്ര ജീവനക്കാരെ നിരാശരാക്കിയെങ്കിലും അവർക്ക് ആശ്വാസകരമായ ഒരു വാർത്ത കൂടിയുണ്ട്. ഇവരുടെ ഡിഎ നിരക്കുകൾ ഉടൻ വർധിപ്പിക്കും. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 50 ശതമാനമാണ് ഡിഎ നൽകുന്നത്. ഇത് 2024 ജൂലൈ മുതൽ  പരിഷ്കരിക്കും. ജൂണിലെ എഐസിപിഐ സൂചിക സംഖ്യകൾ പണപ്പെരുപ്പം എത്രത്തോളം വർദ്ധിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.   

9 /9

ഇത്തവണ ചെലവ് 4 ശതമാനം വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്.  ഇത് 2024 ജൂലൈ 1 മുതൽ നടപ്പിലാക്കും. ഇതോടെ കേന്ദ്ര ജീവനക്കാരുടെ ഡിഎ 53 ശതമാനമായി ഉയരും. ഇതിലൂടെ ഇവർക്ക്  വൻ ശമ്പള വർദ്ധനവ് ലഭിക്കും.  പക്ഷെ ഇക്കാര്യങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സെപ്തംബർ അവസാനമോ ഒക്ടോബറിലോ ഇത് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.  

You May Like

Sponsored by Taboola