Crime News: തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു, ആക്രമണം ആളുമാറിയെന്ന് സൂചന
കൊലപാതകത്തിനുശേഷം അക്രമികൾ ബീച്ച് ഭാഗത്തേക്ക് വണ്ടിയോടിച്ച് പോയതായാണ് സൂചന. കൊലയാളികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
തൃശൂർ: ചാവക്കാട് മണത്തല ചാപ്പറമ്പിൽ യുവാവിനെ കുത്തിക്കൊന്നു (Youth stabbed to Death). മണത്തല ചാപറമ്പ് കൊപ്പര വീട്ടിൽ ചന്ദ്രൻ മകൻ ബിജു (34) ആണ് കൊല്ലപ്പെട്ടത്. ഇയാൾ ബിജെപി (BJP) പ്രവർത്തകൻ ആണെന്നാണ് ലഭിക്കുന്ന വിവരം.
ഞായറാഴ്ച വൈകീട്ട് ചാവക്കാട് നാഗയക്ഷി ക്ഷേത്ര മൈതാനത്തു വച്ചാണ് സംഭവം. ബൈക്കിൽ വന്ന മൂന്നുപേർ ബിജുവിനെ കുത്തി വീഴ്ത്തുകയായിരുന്നു. കൃത്യത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ബിജു മൂന്ന് മാസം മുൻപാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. ചാപ്പറമ്പ് സെന്‍ററിൽ പെറ്റ്സ് ഷോപ്പ് നടത്തിവരുകയായിരുന്നു. മറ്റൊരു ജോലിക്കായി വീണ്ടും വിദേശത്തു പോകാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. ആളുമാറി കുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിനുശേഷം അക്രമികൾ ബീച്ച് ഭാഗത്തേക്ക് വണ്ടിയോടിച്ച് പോയതായാണ് സൂചന. കൊലയാളികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...