Kannur : കണ്ണൂരിലെ നാലുവയലിൽ പനി ബാധിച്ച് പെൺക്കുട്ടി ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചു. പനി മൂർച്ഛിച്ച് പെൺക്കുട്ടിയെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്നാണ് മരണം. നാലുവയലിലെ ഹിദായത്ത് വീട്ടിലെ ഫാത്തിമ 11കാരിക്കാണ് ദാരുണാന്ത്യം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസം പനി മൂർച്ഛിച്ച പെൺക്കുട്ടിക്ക് കുടുംബാംഗങ്ങൾ വേണ്ടത്ര വൈദ്യ ചികിത്സ നൽകിയില്ലയെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇന്ന് ഒക്ടോബർ 31ന് പുലർച്ചെയോടെയാണ് ഫാത്തിമയെ ബന്ധുക്കൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സ കഴിയേണ്ട സമയം കഴിഞ്ഞതിനാൽ പെൺക്കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഫാത്തിമയുടെ വീട്ടുകാർക്ക് വൈദ്യ ചികിത്സയിൽ താൽപര്യമില്ലായിരുന്നു. അതെ തുടർന്ന് പനി ബാധിച്ച പെൺക്കുട്ടിക്ക് മതപരമായ ചികിത്സയായിരുന്നു നൽകിയിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തെയും ഈ കുട്ടിയുടെ കുടുംബത്തിൽ ഇത്തരത്തിൽ വൈദ്യ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരണപ്പെട്ടിരുന്നു എന്നും നാട്ടുകാർ പറഞ്ഞു.
പെൺക്കുട്ടിയുടെ അസുഖ മൂർധന്യാവസ്ഥയിലെത്തിട്ടും വൈദ്യ ചികിത്സ നൽകാൻ ബന്ധുക്കൾ വിസമ്മതിക്കുകയായിരുന്നു. അവസാനം കുഞ്ഞിന് രക്ഷിക്കാൻ സാധിക്കില്ല എന്ന അവസ്ഥയെത്തിയതോടെയാണ് ഇന്ന് പുലർച്ചെ ആശുപത്രിയിലെത്തിക്കാൻ കുടുംബാംഗങ്ങൾ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...