തിരുവനന്തപുരം: പാലോട് ഇടവം ആയിരവല്ലി തമ്പുരാൻ  ക്ഷേത്രോത്സവത്തോട് അബന്ധിച്ച് നാടൻപാട്ട് നടക്കവേ ഡാൻസ് കളിച്ച ഇടവം സ്വദേശി അഖിലിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി തെന്നൂർ ഇടവം സ്വദേശി ഷൈജുകുമാറിനെ പാലോട് പോലീസ് പിടികൂടി.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പുനലൂരിൽ വീടിനുള്ളിൽ അഴുകിയ നിലയിൽ സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹങ്ങൾ കണ്ടെത്തി


അഖിൽ ഡാൻസ് കളിച്ചത് പറഞ്ഞു വിലക്കിയതിന് ശേഷവും സ്റ്റേജിന് മുന്നിൽ പോയി ഡാൻസ് കളിക്കുകയും മൊബൈലിൽ വീഡിയോ എടുക്കുകയും ചെയ്തതിൽ പ്രകോപിതരായ പ്രതികൾ അഖിലിനെ സമീപത്തെ റബ്ബർ പുരയിടത്തിലെത്തിച്ച് കത്തി കൊണ്ട് മുതുകിലും തലയിലും പല പ്രാവശ്യം കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.  ശേഷം റബ്ബർ കാട്ടിൽ ഉപേക്ഷിച്ച് ഒളിവിൽ പോയ പ്രതി തമിഴ്നാട്, തെങ്കാശി, അമ്പാസമുദ്രം തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു.


Also Read: Viral Video: ഇതാണ് പാർട്ടിയുടെ കരുത്ത്.. കർണാടകയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് അമിത് ഷാ


ഷിജുവിന്റെ കൂടെയുണ്ടായിരുന്ന മറ്റു നാല് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.  പാലോട് സിഐപി ഷാജിമോനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


150 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ!


ഉദുമയിൽ 150 ഗ്രാം എംഡിഎംഎയുമായി ദമ്പതികളുൾപ്പടെ നാലു പേർ അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്നും ലഹരിമരുന്ന് എത്തിച്ച് കാസർഗോഡ് വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലാകുന്നത്. കാസർഗോഡ്  പുത്തരിയടുക്കം സ്വദേശിയായ അബൂബക്കർ, ഭാര്യ അമീന അസ്ര, ബെംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരെയാണ് വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയത്.


Also Read: ശശ് മഹാപുരുഷ രാജയോഗം; ഈ 3 രാശിക്കാർക്ക് വരുന്ന 30 മാസത്തേക്ക് വമ്പൻ നേട്ടങ്ങൾ!


ഇവർ എംഡിഎംഎ വിൽപന നടത്തിയ കാർ കർണാടക റജിസ്ട്രേഷനിലുള്ളതാണ്. കാറിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് സൂക്ഷിച്ചിരുന്നത്. ബെംഗളൂരുവിൽ നിന്ന് കാസർഗോട്ടേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളാണ് പിടിയിലായ ഇവരെന്നാണ് റിപ്പോർട്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.