മണ്ണാര്‍ക്കാട്: മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും മാരക മയക്കു മരുന്നുമായി പിടിയിൽ.  മണ്ണാര്‍ക്കാട് അരയംകോട് വട്ടത്തുപറമ്പില്‍ വീട്ടില്‍ വി.പി. സുഹൈലിനെയാണ് 17.42 ​ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ടച്ചിങ്ങ്‌സിനെ ചൊല്ലി തർക്കം ഒടുവിൽ കൂട്ടയടി; സംഭവം പത്തനംതിട്ടയിൽ


ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും മണ്ണാര്‍ക്കാട് ഇന്‍സ്പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും നടത്തിയ പരിശോധനയിലാണ് നെല്ലിപ്പുഴ ഭാഗത്തുവെച്ച് യുവാവിനെ പിടികൂടിയത്.


Also Read:  ഇക്കാര്യങ്ങൾ സ്വപ്നങ്ങളിൽ കാണുന്നത് പെട്ടെന്ന് വിവാഹം നടക്കുമെന്നതിന്റെ സൂചന, അറിയാം...


പ്രതിയുടെ പേരിൽ കഴിഞ്ഞവര്‍ഷവും സമാനമായ കേസുണ്ടായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് വീണ്ടും മയക്കുമരുന്നുമായി ഇയാൾ  പിടിയിലാകുന്നതെന്ന് പോലീസ് അറിയിച്ചു.


മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.