കൊച്ചി: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ട് പേർ അറസ്റ്റിൽ. ചൂരമുടി കൊമ്പനാട് കൊട്ടിശ്ശേരിക്കുടി ആൽബിൻ ബാബു, കോടനാട് ചെട്ടിനാട് ശർമ എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 22 വയസിൽ കുവൈറ്റിലെത്തി ആസ്തി നാലായിരം കോടി; ആരാണ്‌ NBTC ഗ്രൂപ്പിൻ്റെ ഉടമ? അറിയാം


 


ഇവർ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ തൃക്കളത്തൂർ ശ്രീരാമ ക്ഷേത്രത്തിലാണ് മോഷണം നടത്തിയത്. പരാതിയെ തടുർന്ന് അന്വേഷണം ആരംഭിച്ചെങ്കിലും പോലീസിന് പ്രതികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ കുറിച്ചിലക്കോടു നിന്നുമാണ് ഇവരെ പിടികൂടിയത്.


Also Read: 'ഗബ്രിയെ ഇഷ്ടമാണ് പക്ഷെ.. ഇഷ്ടം പ്രേമത്തിലെത്താതെ നോക്കുന്നു' ജാസ്മിന്റെ വാക്കുകൾ വൈറൽ!


പോലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ സാഹസികമായി പിന്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ആൽബിൻ പതിനൊന്ന് കേസുകളിൽ പ്രതിയും കാപ്പയിൽ ഉൾപ്പെട്ടയാളുമാണ്. എ എസ് പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ വി പി സുധീഷ്, എസ് ഐമാരായ കെ ആർ അജീഷ്, എ കെ രാജു , കെ വി നിസാർ , എ എസ് ഐ എം ജി സജീവ്, സീനിയർ സി പി ഒ വർഗീസ് ടി വേണാട്ട്, സി പി ഒമാരായ മിഥുൻ മോഹൻ, അഭിലാഷ് കുമാർ തുടങ്ങിയവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.