Crime: ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ
അർജ്ജുൻ, രാഹുൽ കൃഷ്ണൻ എന്നിവരെയാണ് 6 ഗ്രാം ഹാഷിഷ് ഓയിൽ കൈവശം വച്ചതിന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ആലപ്പുഴ: ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ. അർജ്ജുൻ, രാഹുൽ കൃഷ്ണൻ എന്നിവരെയാണ് 6 ഗ്രാം ഹാഷിഷ് ഓയിൽ കൈവശം വച്ചതിന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
എക്സൈസ് ഷാഡോ വിഭാഗം കളവംകോടം മിഷൻ ഗവൺമെന്റ് യുപി സ്കൂളിൽ രഹസ്യ നിരീക്ഷണം നടത്തവെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 2 യുവാക്കളിൽ നിന്നാണ് ഹാഷിഷ് ഓയിൽ (Hashish Oil) പിടികൂടിയത്. മുൻപ് കഞ്ചാവ് കേസിൽ അർജ്ജുൻ പിടിയിലായിട്ടുണ്ട്.
Also Read: Liquor Smuggling: വ്യാജ മദ്യം കടത്തിയ 2 യുവതികളെ റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു
എക്സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർ ന്നാണ് ഇവിടെ പരിശോധന നടത്തിയത്. അടഞ്ഞുകിടക്കുന്ന സർക്കാർ സ്കൂളുകളിൽ ചിലർ തമ്പടിക്കുന്നുവന്നും, മദ്യ-മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നുവെന്നുമുള്ളതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയായിരുന്നു.
ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് ചേർത്തല റേഞ്ച് ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ ആ പരിധിയിലെ മുഴുവൻ സ്കൂൾ-കോളേജ് കോബോണ്ടിൽ രഹസ്യ നിരീക്ഷണം നടത്തി വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...