കാസര്‍ഗോഡ്: വ്യാജ സീലുകളുമായി മൂന്ന് പേര്‍ കാസര്‍ട്ഗോഡ് ബേഡകം പോലീസിന്റെ പിടിയിൽ.  ഇവരിൽ നിന്നും വിവിധ ബാങ്കുകള്‍, ഡോക്ടര്‍മാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ വ്യാജ സീലുകളാണ് പിടിച്ചെടുത്തത്. ഇവർ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിദേശത്തേക്ക് ആളെ കടത്തുന്ന സംഘമാണെന്നാണ് പ്രാഥമിക നിഗമനം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: നെടുമങ്ങാട് ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ


കേരള- കര്‍ണാടക അതിര്‍ത്തിയായ കണ്ണാടിത്തോട് വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 37 വ്യാജ സീലുകള്‍ പിടിച്ചെടുത്തു. കാസര്‍ഗോഡ് ഉടുമ്പുതല സ്വദേശികളായ എം.എ അഹമ്മദ് അബ്രാര്‍, എംഎ സാബിത്ത്, പടന്നക്കാട് സ്വദേശി മുഹമ്മദ് സഫ് വാന്‍ എന്നിവരാണ് അറസ്റ്റിലായത്.  


Also Read: Viral Video: ഒന്ന് സ്റ്റൈലടിച്ചതാ... ദേ കിടക്കുന്നു തലയും കുത്തി..!


കാനറാ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ വിവിധ ബ്രാഞ്ചുകളുടെ പേരിലുള്ള വ്യാജ സീലുകൾ പോലീസ് ഇവരിൽ നിന്നും കണ്ടെടുത്തു. എംഇഎസ് കോളേജ്, ഷറഫ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് എന്നിവയുടെ പ്രിന്‍സിപ്പൽമാരുടെ പേരിലുള്ള സീലുകളും റൗണ്ട് സീലുകളും ഇവരുടെ കയ്യിലുണ്ടായിരുന്നു.  ഡോക്ടര്‍മാരായ സുദീപ് കിരണ്‍, വിനോദ് കുമാര്‍, രമ്യ, സുധീഷ് എന്നിവരുടെ പേരിലുള്ള വ്യാജ സീലുകളും, വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലുള്ള സീലുകളും ഈ സംഘത്തിന്‍റെ കൈയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.


Also Read: ശനി കൃപയാൽ ഇന്ന് ഈ രാശിക്കാർ മിന്നിത്തിളങ്ങും, ലഭിക്കും വൻ നേട്ടങ്ങൾ!


ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്ന സംഘമാണ് പിടിയിലായതെന്നാണ് സൂചന. വിദേശത്തേക്ക് പോകാനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി ആളെ കടത്തുന്ന സംഘമാണോയെന്നും സംശയമുണ്ട്. ബേഡകം പോലീസ് ഇതിൽ വിശദമായി അന്വേഷണം നടത്തുന്നുണ്ട്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.