പാലക്കാട്: യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിക്കുകയും വൈൻ നിർമ്മിച്ചതുമായ സംഭവത്തിൽ യൂ ട്യൂബറായ യുവാവ് അറസ്റ്റിൽ. ചെർപ്പുളശ്ശേരി സ്വദേശി അക്ഷജിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വില്ലേജ് ഓഫീസ് കെട്ടിടത്തിൽ വീണ്ടും തീപിടിത്തം; രണ്ടു മാസത്തിനിടയിൽ ഇത് അഞ്ചാം തവണ


ഇയാൾ യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനുമാണ് അറസ്റ്റ്.  ഇയാൾക്കെതിരെ പാരാതി ലഭിച്ചതിനെ തുടർന്നാണ് ചെർപ്പുളശ്ശേരി റെയ്ഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ അക്ഷജിന്റെ വീട്ടിൽ പരിശോധന നടത്തിയത്. 


Also Read; ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും; ഭോലേനാഥന്റെ കൃപയാൽ ലഭിക്കും വൻ നേട്ടങ്ങൾ!


പരിശോധനയിൽ വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, ശബ്ദം റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച നോയ്സ് റിഡക്ഷൻ മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിനും റെക്കോർഡ് ചെയ്ത വീഡിയോകളും വീഡിയോ ഫൂട്ടേജുകൾ സൂക്ഷിക്കുന്നതിന് ഉപയോഗിച്ച ലാപ്പ്ടോപ്പും പിടികൂടിയിട്ടുണ്ട്. വീട് പരിശോധിച്ചതിൽ അനധികൃതമായി വൈൻ നിർമ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റർ വാഷ് മിശ്രിതവും 5 ലിറ്റർ വൈനും കൂടി പിടികൂടിയിട്ടുണ്ട്.  അറസ്റ്റു ചെയ്ത പ്രതിയെ ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.


Also Read; ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ: ഇവിടെ നിന്നും നിങ്ങൾക്ക് രാജ്യത്തിന്റെ ഏത് കോണിലേക്കും ട്രെയിനുകൾ ലഭിക്കും


വാഹനാപകടത്തിൽ  വനിതാ ഡോക്ടർക്കും മകൾക്കും പരിക്ക്


നിയന്ത്രണം വിട്ട കാർ റോഡിൽ നിർത്തിയിട്ടിരുന്ന മിനി ക്രെയിനിലിടിച്ച് വനിതാഡോക്ടർക്കും മകൾക്കും പരിക്ക്. കോട്ടയം  സ്വദേശിയും നിംസ് ആശുപത്രിയിലെ ഡോക്ടറുമായ ഡോ റീന മകൾ ഷാരോൺ എന്നിവർക്കാണ് പരിക്കേറ്റത്.  സംഭവം നടന്നത് ഇന്ന് പുലർച്ചെ 4 മണിയോടെയാണ്.  തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടയിൽ വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്.  നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന മിനി ക്രെയിനിൽ ഇടിയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ ഡോക്‌ടറേയും മകളെയും SUT ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.